മന്നത്ത് മാത്രമല്ല ഷാരൂഖ് ഖാന്റെ ആഡംബര വസതികള്‍; കോടികള്‍ വിലമതിക്കുന്ന വസതികള്‍ ഇവയൊക്കയാണ്...

ഷാരൂഖ് ഖാന്‍ എന്ന അള്‍ട്ടിമേറ്റ് സ്വാഗ് താരത്തെ അതിന്റെ ഫുള്‍ പൊട്ടന്‍ഷ്യലില്‍ കാണാന്‍ ആഗ്രഹിച്ചവര്‍ക്ക് ഒരു ഗംഭീര വിരുന്ന് തന്നെയായിരുന്നു ‘പഠാന്‍’. റിലീസ് ചെയ്ത് 21 ദിവസങ്ങള്‍ ആകുമ്പോള്‍ തന്നെ 960 കോടി രൂപ കളക്ഷന്‍ ആണ് ചിത്രം നേടിയിരിക്കുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തിയേറ്ററില്‍ എത്തിയ ഷാരൂഖ് ചിത്രം ബോളിവുഡിനെ കൈപിടിച്ച് ഉയര്‍ത്തിരിക്കുകയാണ്. പഠാന്റെ വിജയാഘോഷത്തിന്റെ ഭാഗമായി തന്റെ മുംബൈയിലെ വസതിയായ മന്നത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും ആരാധകരെ കൈവീശി കാണിക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു.

കോടികള്‍ ബോക്‌സോഫീസില്‍ എത്തിക്കുന്ന ഷാരൂഖ് ഖാന്‍ മാജിക് അദ്ദേഹത്തിന്റെ ആഡംബര വസതികളിലും കാണാനാവും. മന്നത്ത് മുതല്‍ ദുബായിലുള്ള ജന്നത്ത് വരെ കോടികള്‍ വിലയുള്ള ആഡംബര വസതികള്‍ ഷാരൂഖിനുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധം മുംബൈയിലെ മന്നത്ത് തന്നെയാണ്. മുംബൈയിലെ ബാന്ദ്രയിലാണ് ഈ വീട്. കടലിന് അഭിമുഖമായി ഇരിക്കുന്ന ഈ ബംഗ്ലാവില്‍ 5 ബെഡ്‌റൂമുകളും, ലൈബ്രറി, ജിം, പൂള്‍, സിനിമാ തിയേറ്റര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളുമുുണ്ട്. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്റെ ഡിസൈനില്‍ പരമ്പരാഗതവും ആധുനികവുമായ ഡിസൈനുകള്‍ ഒത്തു ചേര്‍ത്താണ് ഈ വീട് ഡിസൈന്‍ ചെയ്തത്.

ഷാരൂഖ് ഖാന്റെ ദുബായിലെ വസതിയുടെ പേര് ജന്നത്ത് എന്നാണ്. 100 കോടി രൂപയോളമാണ് ഈ വസതിയുടെ വില. റിമോട്ട് കണ്‍ട്രോള്‍ ഗാരേജുകളും സ്വകാര്യ പൂളുകളും ആഴക്കടലില്‍ ഫിഷിംഗിനായുള്ള സൗകര്യവുമൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ചേര്‍ന്ന് വാങ്ങിയ ഡല്‍ഹിയിലെ ഹോളിഡേ റിസോര്‍ട്ട് ഇരുവരുടെയും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഇരുവരും കുട്ടിക്കാലം ചെലവഴിച്ചതും കണ്ടുമുട്ടിയതും പ്രണയത്തില്‍ ആയതുമൊക്കെ ഈ നഗരത്തില്‍ വച്ചാണ്. ഷാരൂഖിന്റെയും ഗൗരിയുടെയും ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ എല്ലാം ഇവിടെ മനോഹരമായി ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.

മുംബൈയില്‍ മറ്റൊരു ഹോളിഡേ ഹോം കൂടി ഷാരൂഖിനുണ്ട്. അലിബാഗിലുള്ള വസതി 15 കോടി രൂപ വിലമതിക്കുന്നതാണ്. ഔട്ട്‌ഡോര്‍ സ്‌പെയ്‌സും പൂളും പ്രൈവറ്റ് ഹെലിപ്പാടും ഈ വസതിയിലുണ്ട്.

ലണ്ടനിലെ പാര്‍ക്ക് ലെയ്‌നിലുള്ള ഷാരൂഖ് ഖാന്റെ വസതി 183 കോടി രൂപയോളം വിലമതിക്കുന്നതാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വത്തുകളില്‍ ഒന്നാണ് ഈ വസതി എന്നാണ് വിശ്വസിക്കപ്പെടുന്നത്. വെക്കേഷന്‍ ആസ്വദിക്കാനായി ഷാരൂഖും കുടുബവും ലണ്ടനില്‍ എത്താറുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം