ആ ഡാന്‍സ് രംഗം ചിത്രീകരിക്കാനായി ഷാരൂഖ് രണ്ട് ദിവസത്തേക്ക് വെള്ളം കുടിച്ചില്ല..; വെളിപ്പെടുത്തി ഫറ ഖാന്‍

30 വര്‍ഷത്തിലേറെയായി ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് ഷാരൂഖ് ഖാനും സംവിധായിക ഫറ ഖാനും. മേം ഹൂന്‍ നാ, ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഈ കോമ്പോയില്‍ എത്തിയിട്ടുണ്ട്. ഒരു നൃത്ത രംഗം ഷാരൂഖ് വെള്ളം പോലും കുടിക്കാതെ ചെയ്തു എന്നാണ് ഫറ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിലെ ‘ദര്‍ദ് എ ഡിസ്‌കോ എന്ന ഗാനത്തിന്റെ ഷൂട്ടിംഗ് സമയത്ത് രണ്ട് ദിവസം ഷാരൂഖ് വെള്ളം കുടിച്ചിട്ടില്ല എന്നാണ് ഫറ പറയുന്നത്. ”മെയ് ഹൂന്‍ നാ’ എന്ന ചിത്രത്തില്‍ എനിക്ക് ഷാരൂഖിനെ, ഷര്‍ട്ടില്ലാതെ ശരീരത്തിലെ മസിലുകള്‍ കാണുന്ന രീതിയില്‍ ഷൂട്ട് ചെയ്യണമായിരുന്നു..”

”എന്നാല്‍ അന്ന് അദ്ദേഹത്തിന്റ ബോഡി അത്ര ഫിറ്റായിരുന്നില്ല, നട്ടെല്ലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു അത്. അന്ന് ആ ഷോട്ടുകള്‍ ചിത്രീകരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇനി ഞാന്‍ ബോഡി കാണിച്ച് കാമറയ്ക്ക് മുന്നില്‍ എത്തുന്നത് നിങ്ങളുടെ ചിത്രത്തിലായിരിക്കുമെന്ന് ഷാരൂഖ് വാക്ക് തന്നിരുന്നു.”

”അതാണ് ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിലൂടെ അദ്ദേഹം പാലിച്ചത്. ശരീരത്തിലെ മസിലുകള്‍ തെളിഞ്ഞു നില്‍ക്കുന്നതിനായി ഷാരൂഖ് രണ്ട് ദിവസത്തോളം വെള്ളം കുടിച്ചില്ല. മസില്‍ ക്രാമ്പ് കാരണം ഗാനരംഗത്തില്‍ അദ്ദേഹത്തിന് കൃത്യമായി ഡാന്‍സ് ചെയ്യാന്‍ സാധിച്ചിരുന്നില്ല” എന്നാണ് ഫറ ഖാന്‍ പറയുന്നത്.

അതേസമയം, 1994ല്‍ പുറത്തിറങ്ങിയ ‘കഭി ഹാ കഭി നാ’ എന്ന ചിത്രത്തിലാണ് ഷാരൂഖും ഫറയും ആദ്യമായി ഒന്നിക്കുന്നത്. ഈ ചിത്രത്തില്‍ കൊറിയോഗ്രാഫര്‍ ആയിരുന്നു ഫറ. ഷാരൂഖിന്റെ ‘കുച്ച് കുച്ച് ഹോതാ ഹേ’, ‘കല്‍ ഹോ ന ഹോ’ എന്നീ ചിത്രങ്ങളില്‍ ഫറ അഭിനയിച്ചിട്ടുണ്ട്. 2004ല്‍ മേം ഹൂന്‍ ചിത്രം ഒരുക്കിയാണ് സംവിധായികയായി അരങ്ങേറ്റം കുറിച്ചത്.

Latest Stories

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്