'നിങ്ങളുടെ ഫിഗറിനേക്കാള്‍ വലിയ ആശങ്കകള്‍ ഞങ്ങള്‍ക്കുണ്ട്'; ബോളിവുഡ് താരങ്ങളുടെ വര്‍ക്കൗട്ട് വീഡിയോകള്‍ക്കെതിരെ ഫറ ഖാന്‍

ലോകം മുഴുവന്‍ കൊറോണ ഭീതിയിലിരിക്കെ വര്‍ക്കൗട്ട് വീഡിയോ പങ്കുവക്കുന്ന ബോളിവുഡ് താരങ്ങള്‍ക്കെതിരെ സംവിധായികയും നിര്‍മ്മാതാവുമായ ഫറ ഖാന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഫറയുടെ പ്രതികരണം. നിങ്ങളുടെ ഫിഗറിനേക്കാള്‍ വലിയ ആശങ്കകള്‍ ഞങ്ങളില്‍ ചിലര്‍ക്കുണ്ടെന്നാണ് ഫറ പറയുന്നത്.

“”നിങ്ങളുടെ വര്‍ക്കൗട്ട് വീഡിയോകള്‍ പങ്കുവക്കുന്നത് നിര്‍ത്തണം, അതുപയോഗിച്ച് ഞങ്ങളെ ആക്രമിക്കരുത്. ഈ മഹാമാരിയെ കുറിച്ച് നിങ്ങള്‍ക്ക് വേവലാതികളൊന്നുമില്ലെന്ന കാര്യം എനിക്ക് മനസിലാക്കാന്‍ കഴിയും. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മളില്‍ ചിലര്‍ക്കും മിക്കവര്‍ക്കും വലിയ ആശങ്കകളുണ്ട്. അതിനാല്‍ ദയവായി ഞങ്ങളോട് കരുണ കാണിക്കുകയും നിങ്ങളുടെ വര്‍ക്കൗട്ട് വീഡിയോകള്‍ നിര്‍ത്തണം. അത് പങ്കുവക്കുന്നത് നിങ്ങള്‍ക്ക് നിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍, ഞാന്‍ നിങ്ങളെ അണ്‍ഫോളോ ചെയ്യുന്നതില്‍ വിഷമിക്കരുത്”” എന്ന് ഫറ വീഡിയോയില്‍ പറഞ്ഞു.

https://www.instagram.com/p/B-L4im6A5bh/?utm_source=ig_embed&utm_campaign=embed_video_watch_again

ശില്‍പ്പ ഷെട്ടി, പ്രിയങ്ക ചോപ്ര, കാര്‍ത്തിക് ആര്യന്‍, ജാക്വിലിന്‍ ഫെര്‍ണ്ടാസ് എന്നിങ്ങനെ നിരവധി താരങ്ങളാണ് വര്‍ക്കൗട്ട് വീഡിയോകള്‍ പങ്കുവച്ച് എത്താറുള്ളത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍