സൂപ്പര്‍ ഹോട്ട് ആയി ദീപികയും ഹൃത്വിക്കും, ബോളിവുഡിലെ ഹോട്ടെസ്റ്റ് ഗാനം; 'ഫൈറ്ററി'ലെ ഗാനം പുറത്ത്

‘ഫൈറ്റര്‍’ ചിത്രത്തിന്റെ ടീസര്‍ എത്തിയപ്പോള്‍ തന്നെ ഹൃത്വിക് റോഷന്റെയും നടി ദീപിക പദുക്കോണിന്റെയും ഇന്റിമേറ്റ് രംഗങ്ങള്‍ ചര്‍ച്ചയായിരുന്നു. മോണോക്കിനിയില്‍ എത്തുന്ന ദീപികയുടെയും ഹൃത്വിക്കിന്റെയും ചുംബനരംഗം വിവാദമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ, കൂടുതല്‍ ഇന്റിമേറ്റ് രംഗങ്ങളുള്ള ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തിയിരിക്കുകയാണ്.

‘ഇഷ്‌ക് ജയ്‌സാ’ എന്ന റൊമാന്റിക് ഗാനത്തില്‍ സൂപ്പര്‍ ഹോട്ട് ആയാണ് ദീപികയും ഹൃത്വിക്കും പ്രത്യക്ഷപ്പെട്ടത്. ദീപികയുടെ മോണോക്കിനിയും ഗാനരംഗത്തില്‍ ഇടുന്ന മറ്റ് വസ്ത്രങ്ങളുമെല്ലാം ഗ്ലാമറസ് വേഷങ്ങളാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗാനം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ എത്തിയിട്ടുണ്ട്.

ഒരു ബോളിവുഡ് സിനിമയില്‍ എത്തിയതില്‍ വച്ച് ഏറ്റവും ഹോട്ട് ആയ ഗാനമാണിത് എന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഹൃത്വിക്കിന്റെയും ദീപികയുടെയും കെമിസ്ട്രിയും ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ വെറുപ്പുളവാക്കുന്ന നടിയാണ് ദീപിക എന്ന കമന്റുകളും എത്തുന്നുണ്ട്.

ദീപികയുടെ സ്വകാര്യ അവയവങ്ങള്‍ അടക്കം എടുത്തു പറഞ്ഞു കൊണ്ടുള്ള ക്രൂരമായ ആക്രമണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൈറ്റര്‍. വ്യോമസേന പൈലറ്റുമാരുടെ വേഷത്തിലാണ് ചിത്രത്തില്‍ ഹൃത്വിക് റോഷനും ദീപികയുമെത്തുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി