കണ്ണ് വയ്ക്കല്ലേ.. ആലിയ മുതൽ ഷാരൂഖ് വരെ; സെലിബ്രിറ്റികളുടെ അന്ധവിശ്വാസങ്ങൾ

വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പ്രാധാന്യം നൽകുന്ന നിരവധി ആളുകൾ ആഘോഷങ്ങളിലും അല്ലാതെയും കഴുത്തിലും കാലിലും കൈയ്യിലും എല്ലാം ചരടുകൾ ജപിച്ച് കെട്ടാറുണ്ട്. അല്ലെങ്കിൽ കറുത്ത നിറത്തിലൊരു കുത്ത് ആയിരിക്കും പലരും വയ്ക്കുക. ഇത് പൊതുവെ മുഖത്തോ കഴുത്തിലോ ഒക്കെ ആയിരിക്കും ആളുകൾ വയ്ക്കുക. ചിലർ ചെവിയുടെ പുറകിലാണ് ഇത് വയ്ക്കാറുള്ളത്. സാധാരണക്കാരുടെ കാര്യത്തിൽ ഇത്തരം കാര്യങ്ങൾ വലിയ സംഭവമാകാറില്ല. എന്നാൽ ഇപ്പോൾ ഒരു കറുത്ത കുത്തിന്റെ പേരിൽ ശ്രദ്ധ നേടുന്നത് ഒരു ബോളിവുഡ് താരമാണ്. ആലിയ ഭട്ട് ആണ് ആ താരം.

ഈ വർഷത്തെ മെറ്റ് ഗാലയിൽ സബ്യസാചി രൂപകൽപ്പന ചെയ്ത അതിഗംഭീരമായ സാരിയിലാണ് ആലിയ രണ്ടാമത്തെ തവണ തിളങ്ങിയത്. ഇതിന്റെ ചിത്രങ്ങളിലാണ് ആലിയയുടെ ഇടത് ചെവിയുടെ പിറകിലായി ഒരു കറുത്ത കുത്ത് ശ്രദ്ധയിൽ പെട്ടതായി ആരാധകർ കണ്ടെത്തിയത്. ആലിയ മാത്രമല്ല, മറ്റ് പല സെലിബ്രിറ്റികളും ഇത്തരം ചില അന്ധവിശ്വാസങ്ങളിൽ വിശ്വസിക്കുന്നവരാണ്. അതിലൊരാൾ കിംഗ് ഖാൻ ഷാരൂഖ് ഖാൻ ആണ്.

തൻ്റെ എല്ലാ കാറിൻ്റെ ലൈസൻസ് പ്ലേറ്റുകളിലും 555 എന്ന നമ്പർ ഉണ്ടായിരിക്കണമെന്ന് കിംഗ് ഖാന് നിർബന്ധമാണ്. ‘ഇതിൽ ദുരൂഹതയൊന്നുമില്ല. അദ്ദേഹത്തിന് ഈ നമ്പർ വളരെ ഇഷ്ടമാണ്. ഞങ്ങൾ ഈ നമ്പറിന് വേണ്ടി വളരെക്കാലം മുമ്പ് അപേക്ഷിച്ചിരുന്നു. എന്നാണ് റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റ് സിഇഒ ബോബി ചൗള ഒരിക്കൽ വെളിപ്പെടുത്തിയത്. ഷാരൂഖ് ഖാൻ തൻ്റെ കാറുകൾക്കായി ഈ നമ്പർ ഇഷ്ടപ്പെടുന്നു എന്ന് മാത്രമല്ല, അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും സ്റ്റാഫും വരെ അവരുടെ മൊബൈൽ ഫോൺ നമ്പറുകളിൽ വരെ അദ്ദേഹത്തിൻ്റെ ഭാഗ്യ അക്കങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട് എന്നാണ് ചില റിപോർട്ടുകൾ പറയുന്നത്.

മറ്റൊരാൾ സൽമാൻ ഖാൻ ആണ്. തൻ്റെ ഫിറോസ ബ്രേസ്‌ലെറ്റ് ഒരു ഭാഗ്യമാണെന്നാണ് സൽമാൻ ഖാൻ വിശ്വസിക്കുന്നത്. സൽമാൻ ഖാൻ്റെ സിഗ്നേച്ചർ സഫയർ ബ്രേസ്‌ലെറ്റിന് പിന്നിൽ ഒരു പ്രത്യേക കഥയുണ്ട്. നടൻ ഇരുപത്തിനാല് മണിക്കൂറും ബ്രേസ്‌ലെറ്റ് ധരിക്കാറുണ്ട്. ഷൂട്ടിംഗിനിടയിലും സൽമാൻ ഖാൻ ബ്രേസ്‌ലെറ്റ് അഴിക്കാറില്ല. ബ്രേസ്‌ലെറ്റ് അദ്ദേഹത്തിന് സമ്മാനിച്ചത് പിതാവ് സലിം ഖാനാണെന്നാണ് റിപ്പോർട്ട്.

ഇതുപോലെ ശ്രദ്ധേയമാണ് ‘ഓൾ ദി ബെസ്റ്റ്’ ആശംസകൾ ഇഷ്ടപെടാത്ത സച്ചിൻ ടെണ്ടുൽക്കറിന്റെ സ്വഭാവം. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ഒരിക്കൽ സച്ചിൻ്റെ ഈ വിചിത്രമായ അന്ധവിശ്വാസത്തെക്കുറിച്ച് ഒരു കഥ വെളിപ്പെടുത്തിയിരുന്നു. ഒരു മത്സരത്തിന് മുമ്പ് ആരും സച്ചിനോട് ആശംസകൾ പറയരുത് എന്നാണ് മുഹമ്മദ് കൈഫ് പറഞ്ഞത്. ‘അവനോട് ആശംസകൾ പറയരുത്.അവൻ നിങ്ങളെ ഒഴിവാകുകയും നിങ്ങളെ നോക്കുകയോ പോലും ചെയ്യില്ല. ആശംസകൾ പറയുമ്പോൾ അവന് കൂടുതൽ സമ്മർദ്ദം അനുഭവപ്പെടും എന്നാണ് കൈഫ് പറഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും പ്രീ വെഡിങ് ആഘോഷവേളയിൽ അംബാനി കുടുംബത്തിലെ സ്ത്രീകൾ അടക്കമുള്ളവർ കൈത്തണ്ടയിൽ കറുത്ത ചരട് ധരിച്ചതായിരുന്നു ഇതിന് മുൻപ് ശ്രദ്ധ നേടിയിരുന്നത്. അംബാനി സ്ത്രീകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായത് അവരെല്ലാം കൈത്തണ്ടയിൽ ധരിച്ചിരുന്ന കറുത്ത ചരട് ആയിരുന്നു.

എന്നാൽ അംബാനി കുടുംബത്തിലെ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും കറുത്ത ചരട് കെട്ടിയതായി ചിത്രങ്ങളിൽ കണ്ടിരുന്നു. അനന്ത് അംബാനിയുടെ കയ്യിൽ കറുത്ത നൂൽ കെട്ടിയിരിക്കുന്നത് പ്രീവെഡിങ് ആഘോഷപരിപാടികളിൽ നിന്നുള്ള ചിത്രങ്ങളിൽ കാണാം. കൈത്തണ്ടയിലോ കണങ്കാലിലോ ധരിക്കുന്ന കറുത്ത നൂൽ ദുഷിച്ച കണ്ണ് അല്ലെങ്കിൽ കണ്ണേറിൽ നിന്നുള്ള സംരക്ഷണത്തെ പ്രതിനിധീകരിക്കുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍