ഞങ്ങള്‍ സിനിമയിലേക്ക് ഇല്ലെന്ന് സ്റ്റാര്‍ കിഡ്‌സ്; കാരണമെന്ത്? ബോളിവുഡിന് നോ പറഞ്ഞവര്‍...

താരപുത്രന്‍മാരുടെയും പുത്രിമാരുടെയും സിനിമാ പ്രവേശനത്തെ ആരാധാകര്‍ ആഘോഷമാക്കാറുണ്ട്. പലപ്പോഴും ഈ സ്റ്റാര്‍ കിഡ്‌സിന്റെ സിനിമാ പ്രവേശനം ചര്‍ച്ചയാകാറുണ്ടെങ്കിലും സിനിമയുമായി യാതൊരു ബന്ധവുമില്ലാതെ മറ്റ് ജോലികളിലേക്ക് തിരിഞ്ഞവരുമുണ്ട്.

സിനിമയിലേക്ക് ഇല്ല എന്ന് നിലാപാട് എടുത്ത സ്റ്റാര്‍ കിഡ്‌സില്‍ ഒരാളാണ് ആര്യന്‍ ഖാന്‍. ഷാരൂഖ് ഖാന്റെ മൂത്ത മകന്‍ ആര്യന്റെ സിനിമാ പ്രവേശനം ചര്‍ച്ചയാകാറുണ്ടെങ്കിലും താരം ബോളിവുഡില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. ലഹരിക്കേസില്‍ അകപ്പെട്ടത് മുതല്‍ ആര്യന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡിലെ പ്രമുഖ സവിധായകരും നിര്‍മ്മാതാക്കളുമായ കരണ്‍ ജോഹര്‍, സോയ അക്തര്‍ എന്നിവരുടെ ഓഫറുകള്‍ ആര്യന്‍ നിരസിച്ചിട്ടുണ്ട്.

അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദയും ബോളിവുഡിനോട് നോ പറഞ്ഞ സ്റ്റാര്‍ കിഡ്‌സില്‍ ഒരാളാണ്. അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും മൂത്ത മകളായ ശ്വേത ബച്ചന്റെ മകളാണ് നവ്യ. അച്ഛന്‍ നിഖില്‍ നന്ദയെ പോലെ ബിസിനസിലേക്ക് തിരിയാനാണ് നവ്യ നവേലിയുടെയും തീരുമാനം. നിലവില്‍ സ്ത്രീകളുടെ ആരോഗ്യ-ക്ഷേമ പ്ലാറ്റ്ഫോമായ ആരാ ഹെല്‍ത്തിന്റെ സഹസ്ഥാപകയും സിഇഒയുമാണ് നവ്യ.

മുതിര്‍ന്ന നടനും സംവിധായകനുമായ മഹേഷ് ഭട്ടിന്റെയും നടി സോണി രസ്ദാന്റെയും മകളാണ് ഷഹീന്‍ ഭട്ട്. നടി ആലിയ ഭട്ടിന്റെ സഹോദരിയും കൂടിയായ ഷഹീനെ ബോളിവുഡ് ലോകം ഒരിക്കലും ഭ്രമിപ്പിച്ചിട്ടില്ല. എഴുത്തുകാരിയായി ജീവിക്കാനാണ് തനിക്കിഷ്ടം എന്ന് ഷഹീന്‍ വ്യക്തമാക്കിയിരുന്നു. വിഷാദരോഗത്തിന് അടിമയായിരുന്നു ഷഹീന്‍.

സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മകളാണ് ആലിയ കശ്യപ്. ബോളിവുഡിലെ കള്‍ട്ട് ക്ലാസിക് ചിത്രങ്ങളായ ‘ഗ്യംഗ്‌സ് ഓഫ് വസിയാപൂര്‍’, ‘ബ്ലാക്ക് ഫ്രൈഡെ’ എന്നീ സിനിമകള്‍ ഒരുക്കി ശ്രദ്ധേയനായ സംവിധായകനാണ് അനുരാഗ് കശ്യപ്. എന്നാല്‍ അനുരാഗിന്റെ മകളായ ആലിയ ബോളിവുഡിലേക്ക് ഇല്ല എന്നാണ് നിലപാടിലാണ്. പക്ഷെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആലിയ.

സൂപ്പര്‍ താരം ജാക്കി ഷ്രോഫിന്റെയും നിര്‍മ്മാതാവും മോഡലുമായ അയേഷ ദത്തിന്റെയും മകളാണ് കൃഷ്ണ ഷ്രോഫ്. നടന്‍ ടൈഗര്‍ ഷ്രോഫിന്റെ സഹോദരി കൂടിയായ അയേഷ ബാസ്‌ക്കറ്റ് ബോള്‍ കോച്ചും ഫിറ്റ്‌നസ് ഫ്രീക്കുമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അയേഷ. എന്നാല്‍ ബോളിവുഡിലേക്ക് താന്‍ ഇല്ല എന്ന നിലപാട് തന്നെയാണ് അയേഷയ്ക്കും.

റിഷി കപൂറിന്റെയും നീതു കപൂറിന്റെയും മകളായ റിധിമ കപൂറും ബോളിവുഡിനോട് നോ പറഞ്ഞ സ്റ്റാര്‍ കിഡ്‌സില്‍ ഒരാളാണ്. രണ്‍ബിര്‍ കപൂറിന്റെ സഹോദരിയായ റിധിമ മോഡലിംഗില്‍ താല്‍പര്യം കാണിച്ചിരുന്നെങ്കിലും ബോളിവുഡിലേക്ക് വന്നിട്ടില്ല.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?