തെന്നിന്ത്യയില്‍ ഹിറ്റ് 'ജയിലര്‍' എങ്കില്‍ ബോളിവുഡില്‍ ഹിറ്റ് 'ഗദര്‍ 2'; കളക്ഷന്‍ റിപ്പോര്‍ട്ട്

തെന്നിന്ത്യയില്‍ ‘ജയിലര്‍’ തരംഗം തീര്‍ക്കുമ്പോള്‍ ബോളിവുഡില്‍ ഹിറ്റ് ആയിക്കൊണ്ടിരിക്കുകയാണ് സണ്ണി ഡിയോളിന്റെ ‘ഗദാര്‍ 2’. 2001ല്‍ പുറത്തെത്തി അതിഗംഭീര വിജയം നേടിയ ‘ഗദര്‍: ഏക് പ്രേം കഥ’യുടെ രണ്ടാം ഭാഗമാണ് ഇത്. ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് റിലീസ് ദിനത്തില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

40.10 കോടി ആയിരുന്നു ചിത്രം വെള്ളിയാഴ്ച നേടിയത്. വെള്ളിയാഴ്ചത്തേക്കാള്‍ കളക്ഷനാണ് ചിത്രം ശനിയാഴ്ച നേടിയിരിക്കുന്നത്. വെള്ളിയാഴ്ച 40.10 കോടി ആയിരുന്നെങ്കില്‍ ശനിയാഴ്ച 43.08 കോടി. അതായത് ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് 83.18 കോടി.


ഇന്ത്യയില്‍ നിന്ന് മാത്രം നേടിയ ബോക്‌സോഫീസ് കണക്കുകളാണ് ഇത്. ഷാരൂഖ് ഖാന് ശേഷം മറ്റ് മുന്‍നിര താരങ്ങള്‍ക്കൊന്നും സാധിക്കാതിരുന്ന തരത്തിലുള്ള വിജയം സണ്ണി ഡിയോള്‍ ബോളിവുഡിന് നേടിക്കൊടുക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് പുതിയ ചിത്രത്തിലും കേന്ദ്ര കഥാപാത്രങ്ങള്‍. ഏക് പ്രേം കഥ ഒരുക്കിയ അനില്‍ ശര്‍മ്മ തന്നെയാണ് സംവിധാനം. ബോളിവുഡ് ചിത്രങ്ങളുടെ ഇപ്പോഴത്തെ ബോക്‌സ് ഓഫീസ് ശരാശരി നോക്കിയാല്‍ മികച്ച കളക്ഷനാണ് ഇത്.

അതേസമയം, ഓഗസ്റ്റ് 10ന് ആണ് ജയിലര്‍ റിലീസ് ചെയ്തത്. ചിത്രം 200 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. വിനായകന്‍ ആണ് ചിത്രത്തില്‍ വില്ലനായി എത്തിയത്. മോഹന്‍ലാലിന്റെയും ശിവരാജ് കുമാറിന്റെ കാമിയോ റോളുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Latest Stories

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്