അമ്മയായ ഞാന്‍ ഒരുപാട് അനുഭവിച്ചു, ഇതിനേക്കാള്‍ കൂടുതലൊന്നും വരാനില്ല; ആര്യന്‍ ഖാനെ കുറിച്ച് ഗൗരി ഖാന്‍

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാനെ കുറിച്ച് പറഞ്ഞ് ഗൗരി ഖാന്‍. മകന്റെ അറസ്റ്റിന് ശേഷം കുടുംബം നേരിടേണ്ടിവന്ന ദുഷ്‌കരമായ അവസ്ഥയെ കുറിച്ച് മനസ് തുറന്നത്. ഇപ്പോള്‍ അനുഭവിച്ചതിനേക്കാള്‍ മോശമായതൊന്നും ഇനി വരാന്‍ പോകുന്നില്ല എന്നാണ് ഗൗരി പറയുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മൂത്ത മകന്‍ ആര്യനെ ആഡംബരക്കപ്പലില്‍ നടത്തിയ റെയ്ഡില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. ഒരു മാസത്തോളം കസ്റ്റഡിയില്‍ കഴിഞ്ഞ ആര്യനെതിരെ പിന്നീട് തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വെറുതെ വിടുകയായിരുന്നു.

കോഫി വിത്ത് കരണ്‍ ഷോയിലാണ് ഗൗരി സംസാരിച്ചത്. നമ്മള്‍ ഇപ്പോള്‍ അനുഭവിച്ചതിനേക്കാള്‍ മോശമായതൊന്നും ഇനി വരാന്‍ പോകുന്നില്ല. ഒരു അമ്മ എന്ന നിലയിലും രക്ഷിതാവ് എന്ന നിലയിലും അത്രയേറെ അനുഭവിച്ചു. എന്നാല്‍ നമ്മളെല്ലാവരും കുടുംബമാണ്.

Read more

തങ്ങള്‍ എല്ലാവരാലും സ്നേഹിക്കപ്പെടുന്നു. തങ്ങളുടെ എല്ലാ സുഹൃത്തുക്കളും, കൂടാതെ തങ്ങള്‍ക്ക് അറിയുക പോലും ചെയ്യാത്ത ഒരുപാട് ആളുകള്‍ സന്ദേശങ്ങള്‍ അയക്കുന്നു. അവരുടെ സ്‌നേഹം പ്രകടിപ്പിക്കുന്നു. അതൊരു വലിയ അനുഗ്രഹമായി കരുതുന്നു. ഒപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ട് എന്നാണ് ഗൗരി പറയുന്നത്.