പിറന്നാള്‍ ആഘോഷിക്കാന്‍ മകനെ കാത്തിരുന്ന് ഷാരൂഖിന്റെ കുടുംബം! ആഘോഷങ്ങൾ ഇല്ലാതെ മന്നത്ത്

ഷാരൂഖ് ഖാന്റെ ഭാര്യയും നിര്‍മ്മാതാവുമായ ഗൗരി ഖാന്റെ 51-ാം പിറന്നാളാണിന്ന്. എന്നാല്‍ പതിവിന് വിപരീതമായി മന്നത്തില്‍ ആഘോഷങ്ങള്‍ ഒന്നുമില്ല. മകന്‍ ആര്യന്‍ ഖാന്റെ ജാമ്യത്തിനായുള്ള കാത്തിരിപ്പിലാണ് ഷാരൂഖിന്റെ കുടുംബം. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്റെ ജാമ്യാപേക്ഷ ഇന്ന് 12.30ന് കോടതി പരിഗണിക്കും.

ഒക്ടോബര്‍ 3ന് ആണ് കോര്‍ഡീലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ നടന്ന റെയ്ഡില്‍ ആര്യനടക്കം എട്ടു പേരെ നാര്‍ക്കോട്ടിക് ബ്യൂറോ അറസ്റ്റ് ചെയ്തത്. പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ആര്യന്‍ ഇപ്പോഴുള്ളത്. എന്നാല്‍ ലഹരിമരുന്നു കേസ് എന്‍ സി ബി കെട്ടിച്ചമച്ചതാണെന്ന വാദമുന്നയിച്ച് എന്‍ സി പി മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു.

ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, ആമിര്‍ ഖാന്‍, സുനില്‍ ഷെട്ടി, രവീണ ടണ്ടണ്‍ എന്നിവര്‍ ആര്യന്‍ ഖാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ആര്യന്റെ ഫോണ്‍ അടക്കം ഫോറന്‍സിക് പരിശോധനയ്ക്ക് എന്‍സിബി അയച്ചിരുന്നു. കേസില്‍ ഇതുവരെ 17 പേരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്.

ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനുള്ള നീക്കങ്ങളാണ് എന്‍സിബി ഇപ്പോള്‍ നടത്തുന്നത്. 13 ഗ്രാം കൊക്കെയ്ന്‍, 21 ഗ്രാം ചരസ്, 22 എംഡിഎംഎ, 5 ഗ്രാം എംഡി എന്നിവയാണ് എന്‍സിബി കണ്ടെടുത്തത്. വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, പഴ്‌സ് എന്നിവയിലാണു ലഹരി ഒളിപ്പിച്ചിരുന്നതെന്ന് എന്‍സിബി അറിയിച്ചു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം