30കാരിയായ നടിയുമായി ഗോവിന്ദ പ്രണയത്തില്‍; ഭാര്യ സുനിതയുമായി വേര്‍പിരിയുന്നു

നീണ്ട 37 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ബോളിവുഡ് താരം ഗോവിന്ദയും ഭാര്യ സുനി അഹൂജയും വേര്‍പിരിയുന്നു. ദേശീയ മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പേ സുനിത ഗോവിന്ദയ്ക്ക് ഡിവോഴ്‌സ് നോട്ടീസ് അയച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കുറച്ച് കാലമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. വേര്‍പിരിയുന്നുവെന്ന വാര്‍ത്തകളോട് ഗോവിന്ദയോ സുനിതയോ പ്രതികരിച്ചിട്ടില്ല. ഒപ്പം അഭിനയിച്ച 30കാരിയായ മറാത്തി നടിയുമായുള്ള ഗോവിന്ദയുടെ അടുപ്പം പിരിയാനുള്ള കാരണമായി ബോളിവുഡ് നൗ, ടെലി മസാല എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ മാസം നല്‍കിയ ഒരു അഭിമുഖത്തില്‍ ഗോവിന്ദ വേര്‍പിരിഞ്ഞ് താമസിക്കുന്നതിനെ കുറിച്ച് സുനിത സംസാരിച്ചിരുന്നു. മുമ്പ് വിവാഹബന്ധം സുരക്ഷിതമാരായി തുടരാന്‍ താന്‍ മുമ്പ് ശ്രമിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ അങ്ങനെ തോന്നുന്നില്ല എന്നാണ് സുനിത പറയുന്നത്.

കുട്ടികള്‍ക്കൊപ്പം താന്‍ ഫ്‌ളാറ്റില്‍ താമസിക്കുമ്പോള്‍ ഗോവിന്ദ അതിന് എതിര്‍വശത്തുള്ള ബംഗ്ലാവിലാണ് താമസിക്കാറുള്ളതെന്ന് സുനിത പറഞ്ഞിരുന്നു. ”ഞങ്ങള്‍ക്ക് രണ്ട് വീടുകളുണ്ട്. ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റിന് എതിര്‍വശത്ത് ഒരു ബംഗ്ലാവുണ്ട്. ഫ്‌ളാറ്റില്‍ എനിക്ക് കുട്ടികളും ഒരു ആരാധനാലയവും ഉണ്ടായിരുന്നു.

ഞങ്ങള്‍ ഫ്‌ളാറ്റില്‍ താമസിക്കും. അദ്ദേഹത്തിന്റെ മീറ്റിംഗുകള്‍ കഴിയാന്‍ വൈകും. ഞാനും മക്കളും ഒന്നിച്ചാണ് താമസിക്കുന്നത്. ഞാനും ഗോവിന്ദയും അങ്ങനെ സംസാരിക്കാറേയില്ല” എന്ന് സുനിത പറഞ്ഞിരുന്നു. തങ്ങളെ ആര്‍ക്കും പിരിക്കാനാവില്ല, എന്നാല്‍ പലരും തങ്ങളെ പിരിക്കാന്‍ നോക്കുന്നുണ്ട് എന്നും സുനിത ഒരിക്കല്‍ പറഞ്ഞിരുന്നു.

Latest Stories

കര്‍ണ്ണന് പോലും അസൂയ തോന്നും 'കെകെആര്‍' കവചം; കഠിനാധ്വാനത്തിന്റെ മഷിക്കൂട്; സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യര്‍; വിമര്‍ശിച്ച് നെറ്റിസണ്‍സ്

PKBS VS KKR: വെറുതെ അല്ല ഭാവി നായകൻ എന്നൊക്കെ വിശേഷിപ്പിച്ചത്, എളുപ്പത്തിൽ ജയിക്കാൻ എത്തിയ കൊൽക്കത്തയെ തീർത്തുവിട്ട് അയ്യരും പിള്ളേരും; ഹീറോയായത് വേസ്റ്റ് എന്ന് പറഞ്ഞ് എല്ലാവരും തഴഞ്ഞവൻ

'വഞ്ചിച്ച ഈ കപടന്മാരെ ഇനി എങ്ങനെ സ്വീകരിക്കണം എന്ന് ആ ജനത തീരുമാനിക്കട്ടെ'; കോൺഗ്രസ് നേതാവ് രാജു പി നായർ

മഹ്മൂദ് ഖലീലിനെതിരായ യുഎസ് സർക്കാരിന്റെ കേസിൽ ശക്തമായ തെളിവുകളില്ല, ടാബ്ലോയിഡ് സ്രോതസ്സുകളെ ആശ്രയിക്കുന്നു: റിപ്പോർട്ട്

KKR VS PBKS: എങ്ങനെ അടിച്ചാലും പിടിക്കും, വെടിക്കെട്ട് നടത്താന്‍ വന്നവരെ തിരിച്ചയച്ച രമണ്‍ദീപിന്റെ കിടിലന്‍ ക്യാച്ചുകള്‍, വീഡിയോ കാണാം

PBKS VS KKR: ഞങ്ങളെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ, കൂട്ടത്തകര്‍ച്ചാന്നൊക്കെ വച്ചാ ഇതാണ്, ചെറിയ സ്‌കോറില്‍ ഓള്‍ഔട്ടായി പഞ്ചാബ്

കേന്ദ്രമന്ത്രിയിൽ നിന്ന് വലിയൊരു പ്രഖ്യാപനം പ്രതീക്ഷിച്ചു, അതുണ്ടായില്ല; നിരാശ പങ്കുവെച്ച് മുനമ്പം സമരസമിതി

INDIAN CRICKET: രോഹിത് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത, ഹിറ്റ്മാനെ തേടി ഒടുവില്‍ ആ അംഗീകാരം, കയ്യടിച്ച് സോഷ്യല്‍ മീഡിയ

നാഷണൽ ഹെറാൾഡ് കേസ്; സോണിയക്കും രാഹുലിനും ഇഡിയുടെ കുറ്റപത്രം

KKR VS PBKS: പ്രിയാന്‍ഷോ, ഏത് പ്രിയാന്‍ഷ് അവനൊക്കെ തീര്‍ന്ന്, പഞ്ചാബിന്റെ നട്ടെല്ലൊടിച്ച് കൊല്‍ക്കത്ത, പണി കൊടുത്ത് ഹര്‍ഷിതും വരുണ്‍ ചക്രവര്‍ത്തിയും