മതം മാറിയോ? പര്‍ദ്ദ ധരിച്ച് സൊനാക്ഷി..; വിവാഹത്തിന് പിന്നാലെ വിദ്വേഷ പ്രചാരണം സജീവം, ഡീപ് ഫേക്ക് വീഡിയോയും എത്തി!

ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയുടെ വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വെറുപ്പും വിദ്വേഷ പ്രചാരണം ആരംഭിച്ചിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടവിലായിരുന്നു സൊനാക്ഷിയും നടനും മോഡലുമായ സഹീര്‍ ഇക്ബാലും വിവാഹിതരായത്. പ്രമുഖ ആഭരണ വ്യാപാരിയായ ഇക്ബാല്‍ രതനാസിയുടെ പുത്രനാണ് സഹീര്‍.

സഹീറുമായുള്ള സൊനാക്ഷിയുടെ വിവാഹം ‘ലവ് ജിഹാദ്’ ആണെന്നത് ഉള്‍പ്പെടെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. നടിയെ ബിഹാറില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന പോസ്റ്ററുകളും പലയിടത്തും പ്രത്യക്ഷപ്പെട്ടിരുന്നു. സൊനാക്ഷിയുടെ ഡീപ് ഫേക്ക് വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സൊനാക്ഷി പര്‍ദ്ദ ധരിച്ച് പേര് ‘സൊനാക്ഷി സിന്‍ഹ ഖാന്‍’ എന്നാക്കിയതായി അറിയിച്ചു കൊണ്ടുള്ള ഒരു പോസ്റ്റ് ആണ് എക്‌സില്‍ പ്രചരിക്കുന്നത്. ഈ ചിത്രം നിരവധി തീവ്ര ഹിന്ദുത്വവാദികള്‍ വര്‍ഗീയവിദ്വേഷമാര്‍ന്ന പരാമര്‍ശങ്ങളോടെ പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍, ഈ അക്കൗണ്ട് വ്യാജമാണെന്നും ചിത്രം എഐ സാങ്കേതികതവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നും ഫാക്ട് ചെക്കിങ് സൈറ്റുകള്‍ വ്യക്തമാക്കുന്നുണ്ട്. ബിക്കിനി ധരിച്ച് റാമ്പിലൂടെ നടക്കുന്നതായ സൊനാക്ഷിയുടെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

ഡീപ് ഫേക് സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റൊരാളുടെ വീഡിയോയില്‍ സൊനാക്ഷിയുടെ മുഖം ചേര്‍ത്തുവെച്ച് നിര്‍മ്മിച്ചതാണിത്. അലെക്‌സാണ്ട്ര താലെസ് എന്ന മോഡലിന്റെ വീഡിയോയാണിത് എന്നാണ് ഫാക്ട് ചെക്ക് വെബ്‌സൈറ്റുകളും വ്യക്തമാക്കുന്നത്.

അതേസമയം, മറ്റൊരു മതത്തില്‍പെട്ട ആളെ മകള്‍ വിവാഹം ചെയ്യുന്നതില്‍ സൊനാക്ഷിയുടെ പിതാവ് ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് എതിര്‍പ്പുണ്ടെന്ന് ഗോസിപ്പുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് തള്ളിക്കളഞ്ഞ് ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു.

തനിക്ക് ഒരൊറ്റ മകള്‍ മാത്രമാണുള്ളതെന്നും അവളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് താന്‍ നില്‍ക്കുകയെന്നും ശത്രുഘ്നന്‍ സിന്‍ഹ വ്യക്തമാക്കിയിരുന്നു. വിവാഹം സ്പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരിക്കുമെന്നും സൊനാക്ഷി മതപരിവര്‍ത്തനം നടത്തുകയില്ലെന്നും സഹീറിന്റെ പിതാവും വ്യക്തമാക്കിയിരുന്നു.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!