ഹൃദയം തകര്‍ന്നുപോയി.. ഇത് വിജയിക്കുമെന്നാണ് കരുതിയിരുന്നത്..; 'സര്‍ഫിര'യുടെ പരാജയത്തില്‍ നിര്‍മ്മാതാവ്

അക്ഷയ് കുമാറിന്റെ ‘സര്‍ഫിര’ തിയേറ്ററില്‍ വന്‍ ഫ്‌ളോപ്പ് ആയതോടെ ഹൃദയം തകര്‍ന്നു പോയെന്ന് നിര്‍മ്മാതാവ് മഹാവീര്‍ ജെയന്‍. അഞ്ചോളം ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമായ ‘സൂരരൈ പോട്രു’വിന്റെ ഹിന്ദി റീമേക്ക് ആയാണ് സംവിധായിക സുധ കൊങ്കര സൂരരൈ പോട്രു ഒരുക്കിയത്. എന്നാല്‍ സിനിമ തിയേറ്ററില്‍ ദുരന്തമാവുകയായിരുന്നു.

സര്‍ഫിര താന്‍ കണ്ടിരുന്നു. ഹൃദയത്തില്‍ തൊടുന്ന കഥയാണ്. നല്ല സിനിമകള്‍ക്ക് അര്‍ഹമായ വിജയം ലഭിക്കുമെന്നായിരുന്നു ധാരണ. പക്ഷേ സര്‍ഫിര ബോക്സ് ഓഫീസില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാത്തത് കാണുമ്പോള്‍ ഹൃദയം തകരുന്നു. സിനിമ കണ്ടവര്‍ക്കെല്ലാം നല്ല അഭിപ്രായമാണ്.

അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്ന് വിശ്വസിക്കുന്നു. സര്‍ഫിര വിജയം അര്‍ഹിക്കുന്ന ഒരു ചിത്രമാണ് എന്നാണ് മഹാവീര്‍ ജെയ്ന്‍ പറയുന്നത്. അതേസമയം, ഓപ്പണിങ് ദിനത്തില്‍ 2 കോടി രൂപ മാത്രമാണ് ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായിട്ടുള്ളത്.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു അക്ഷയ് കുമാര്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മോശം ഓപ്പണിങ് കളക്ഷനാണിത്. 24.92 കോടി രൂപയാണ് ഇതുവരെ സര്‍ഫിര നേടിയ കളക്ഷന്‍ സര്‍ഫിരയ്ക്ക് മുമ്പ് തിയേറ്ററിലെത്തിയ ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ വന്‍ പരാജയമായി മാറിയിരുന്നു.

350 കോടി മുതല്‍ മുടക്കില്‍ എത്തിയ ചിത്രം ആദ്യ ദിനം 16 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. 102.16 കോടി രൂപ മാത്രമാണ് സിനിമയുടെ ആജീവനാന്ത കളക്ഷന്‍. പിന്നാലെ സിനിമയുടെ നിര്‍മ്മാതാവ് കടക്കെണിയില്‍ ആവുകയും ചെയ്തിരുന്നു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം