കപിൽ ദേവ് മുതൽ മാ ആനന്ദ് ഷീല വരെ- ബോളിവുഡിൽ ഇനി ബയോപിക്കുകളുടെ കാലം; വരാനിരിക്കുന്നത് 'ചപ്പക്കും' 'ഷേർഷയും' അടക്കം വമ്പൻ സിനിമകൾ

ഇന്ത്യൻ സിനിമയിൽ ബയോപ്പിക്കുകൾ ഒരു കാലം വരെ വളരെ കുറവായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി സൂപ്പർ 30″, “മേരി കോം”, “ധോണി”, “അസ്ഹർ” പോലുള്ള ബയോപ്പിക്കുകൾ വലിയ ഹിറ്റുകളായി. ഇനിയും പുറത്തിറങ്ങാൻ ഉള്ളത് വലിയ ബയോപ്പിക്കുകളാണെന്നാണ് സൂചന. രൺവീർ സിംഗിന്റെ “83”, ദീപിക പദുക്കോണിന്റെ “ചപ്പക്ക്” , പ്രിയങ്ക ചോപ്രയുടെ “മാ” എന്നിങ്ങനെ വലിയ പ്രൊജെക്റ്റുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

Image result for KAPIL DEV RANVEER SINGH

കപിൽ ദേവിന്റെ ജീവിത കഥ പറയുന്ന കബീർ ഖാന്റെ “83” ആണ് ഇപ്പോൾ ചർച്ചയാവുന്ന ബയോപിക്ക്. ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ജയം പോലെയുള്ള നിരവധി ചരിത്ര നിമിഷങ്ങൾ സിനിമയിൽ ഉണ്ടാവും. രൺവീർ സിംഗിന്റെ കപിൽ ദേവ് ആയുള്ള പ്രകടനം കാണാൻ ഉള്ള കാത്തിരിപ്പിലാണ് ആരാധകർ. ദീപിക പദുക്കോൺ ആണ് സിനിമയിലെ നായിക. അടുത്ത ഏപ്രിലിൽ ചിത്രം തീയറ്ററിൽ എത്തും.

Image result for deepika padukone chhapaak

ദീപിക പദുക്കോൺ കേന്ദ്ര കഥാപാത്രമായെത്തുന്ന “ചപ്പക്ക്” ആണ് ആരാധകർ കാത്തിരിക്കുന്ന മറ്റൊരു ബയോപിക്ക്. ആസിഡ് അറ്റാക്ക് സർവൈവർ ലക്ഷ്മി അഗർവാളിന്റെ കഥയാണ് സിനിമ പറയുന്നത്. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ഈ സിനിമ ദീപികയുടെ ആദ്യ നിർമാണ സംര൦ഭം കൂടിയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു. അടുത്ത ജനുവരിയിൽ സിനിമ തീയറ്ററുകളിൽ എത്തും.

Image result for priyanka chopra as ma anand sheela

മാ ആനന്ദ് ഷീലയായി പ്രിയങ്ക ചോപ്ര എത്തുന്ന “മാ” ആണ് മറ്റൊരു പ്രതീക്ഷ ഉണർത്തുന്ന ബയോപിക്ക്. ഓഷോ രജനീഷിന്റെ വലം കയ്യായിരുന്ന ആനന്ദ് ഷീലയുടെ ജീവിതം വിവാദം നിറഞ്ഞതായിരുന്നു. ഓസ്കർ ജേതാവ് ബാരി ലെവിൻസൺ ഇംഗ്‌ളീഷിലും ഹിന്ദിയിലും ആയാണ് ഈ സിനിമ ഒരുക്കുന്നത്.ഒരുപാട് വിവാദങ്ങൾക്കുള്ള സാധ്യതകൾ ഈ സിനിമയെ ചുറ്റി പറ്റി ഉണ്ട്. സിനിമയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കും.

Image result for parineeti chopra as saina nehwal

പരിണിതി ചോപ്ര സൈന നെഹ്‌വാൾ ആവുന്ന “സൈന” ആണ് മറ്റൊരു വലിയ ബയോപിക്ക്. അമോൽ ഗുപ്തേ ആണ് സംവിധായകൻ. ശ്രദ്ധ കപൂറിനെ ആയിരുന്നു ആദ്യം ഈ സിനിമക്ക് വേണ്ടി പരിഗണിച്ചിരുന്നത്. അടുത്ത വർഷം ആദ്യ൦ ചിത്രം തീയറ്ററുകളിൽ എത്തും.

Related image

ഒളിമ്പിക്ക്സ് ജേതാവ് അഭിനവ് ബിന്ദ്രയായി ഹർഷവർധൻ കപൂർ എത്തുന്ന കണ്ണൻ അയ്യരുടെ പേരിടാത്ത ചിത്രം അനൗൺസ് ചെയ്തു ഒരു വർഷത്തിലേറെ ആയി. അപ്രതീക്ഷിതമായി നിന്ന് പോയ സിനിമയുടെ ഷൂട്ടിങ് ഉടൻ പുനരാരംഭിക്കും എന്നാണറിയുന്നത്. 1999 കാർഗിൽ യുദ്ധത്തിൽ വധിക്കപ്പെട്ട വിക്രം ബത്രയുടെ കഥ പറയുന്ന “ഷേർഷാ”, ജാൻവി കപൂർ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത എയർ ഫോഴ്സ് പൈലറ്റ് ഗുഞ്ചൻ സക്‌സേന ആകുന്ന പേരിടാത്ത ചിത്രം, വിക്കി കൗശൽ മാർഷൽ സാം മനേക്ക്ഷാ ആകുന്ന സിനിമ എന്നിവയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.