Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BOLLYWOOD

‘ട്വിറ്ററിലെ മെസേജുകള്‍ എന്റെ ടീമിനും വായിക്കാനാവും, ഫോണില്‍ എന്നെ നേരിട്ട് ബന്ധപ്പെടു’; നിക്കുമായുള്ള സൗഹൃദം തുടങ്ങിയതിനെ കുറിച്ച് വെളിപ്പെടുത്തി പ്രിയങ്ക

, 11:05 am

ബോളിവുഡില്‍ വിവാഹക്കാലമാണ്. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രിയതാരങ്ങളായ ദീപികയും രണ്‍വീറും വിവാഹിതരായതിന് പിന്നാലെ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസും വിവാഹിതരാവുകയാണ്. അതിനിടെ നിക്കിനെ ആദ്യമായി പരിചയപ്പെട്ടതും കണ്ടുമുട്ടിയതും പ്രണയത്തിലായതും വോഗ് മാസികയുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക.

2017 ല്‍ അല്ല അതിനും മുന്നേ നിക്കിനെ കണ്ടിരുന്നെന്നാണ് പ്രിയങ്ക പറയുന്നത്. 2016 ല്‍ നിക് ആണ് ആദ്യം എനിക്ക് മെസേജ് അയക്കുന്നത്. 2016 സെപ്റ്റംബറിലാണ് ‘ക്വാന്റിക്കോ’ എന്ന ചിത്രത്തില്‍ പ്രിയങ്കയുടെ കോ സ്റ്റാറായിരുന്ന ഗ്രഹാം റോഗേഴ്‌സിന് നിക് സന്ദേശം അയയ്ക്കുന്നത്: ‘പ്രിയങ്ക ഈസ് വൗ’ എന്നായിരുന്നു ആ സന്ദേശം. പിന്നീട് ട്വിറ്ററില്‍ നിക് ‘നമ്മള്‍ മീറ്റ് ചെയ്യണമെന്ന് ചില സുഹൃത്തുക്കള്‍ പറയുന്നു’ എന്ന സന്ദേശമയച്ചു. ‘ട്വിറ്ററിലെ മെസേജുകള്‍ എന്റെ ടീമിനും വായിക്കാനാവുമെന്നും ഫോണില്‍ എന്നെ നേരിട്ട് ബന്ധപ്പെടു എന്നുമായിരുന്നു പ്രിയങ്കയുടെ മറുപടി’. ഫോണ്‍ നമ്പറും നല്‍കി. അതിലൂടെ ബന്ധം വളര്‍ന്നു.

പിന്നീട് ഓസ്‌കര്‍ പാര്‍ട്ടിയ്ക്കിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പ്രിയങ്കയെ ആദ്യമായി കണ്ടപ്പോള്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് പരസ്യമായി നിക്ക് മുട്ടുകുത്തി നിന്ന് ചോദിച്ചു, എവിടെയായിരുന്നു ഇത്രയും കാലം?. അതിന് ശേഷമാണ് മെറ്റ് ഗാലയില്‍ ഇരുവരും ഒന്നിച്ചെത്തുന്നത്. അന്ന് രാത്രി നിക്കിനെ പ്രിയങ്ക ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു അമ്മ മധു ചോപ്രയും അന്ന് പ്രിയങ്കക്കൊപ്പമുണ്ടായിരുന്നു. ”അന്ന് നിക്കുമായി ഒരുപാട് നേരം സംസാരിച്ചിരുന്നെന്ന് പ്രിയങ്ക പറയുന്നു.

‘മൂന്നാമത്തെ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് പ്രിയങ്കയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം നിക്ക് അമ്മയോട് അവതരിപ്പിച്ചത്. എന്റെ പിറന്നാള്‍ ആഘോഷത്തിനിടെ നിക് വിവാഹാഭ്യര്‍ത്ഥന നടത്തി. അതു കേട്ട് അമ്പരന്നു നില്‍ക്കാനെ എനിക്ക് സാധിച്ചുള്ളു. ഒന്നും മറുപടി പറയാനായില്ല. എതിര്‍പ്പൊന്നുമില്ലെങ്കില്‍ ഞാനീ മോതിരം കൈയിലണിയിക്കുകയാണെന്ന് പറഞ്ഞ് നിക്ക് എന്റെ കൈയില്‍ മോതിരമണിയിച്ചു’ പ്രിയങ്ക പറഞ്ഞു.

ഇരുവരുടെയും വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമായി. ജോധ്പൂരിലെ താജ് ഉമൈദ് ഭവന്‍ പാലസിലാണ് വിവാഹാഘോഷങ്ങള്‍ നടക്കുക. മെഹന്തി, സംഗീത ചടങ്ങുകളോടെ തുടങ്ങിയ വിവാഹാഘോഷം നാലു ദിവസം നീണ്ടു നില്‍ക്കും. ഡിസംര്‍ 2 നാണ് വിവാഹം. ഹിന്ദുക്രിസ്ത്യന്‍ പാരമ്പര്യ ആചാര പ്രകാരം രണ്ടു രീതിയിലും വിവാഹം നടക്കും.

Advertisement