ഹൃത്വിക് റോഷന്‍, ദീപിക പദുകോണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘ഫൈറ്റര്‍’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കിയ ‘പഠാന്‍’ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പുല്‍വാമ ഭീകരാക്രമണവും ബാലാകോട്ട് ആക്രമണത്തേയും ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ബാലാകോട്ടിലെ അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ ആക്രമണവും ട്രെയിലറില്‍ പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ ട്രെയ്‌ലറില്‍ ഹൈലൈറ്റ് മിഗ് വിമാനങ്ങളും യുദ്ധരംഗങ്ങളുമാണ്.
എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഷംഷേര്‍ പഠാനിയ എന്ന കഥാപാത്രത്തെയാണ് ഫൈറ്ററില്‍ ഹൃത്വിക് റോഷന്‍ അവതരിപ്പിക്കുന്നത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥയായിട്ടാണ് ദീപിക പദുകോണ്‍ എത്തുന്നത്. ദീപികയ്ക്കും ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്.
ഇതുവരെ ചെയ്ത സ്ത്രീകഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചതും ശക്തവുമായ കഥാപാത്രമായിരിക്കും ഫൈറ്ററിലേത് എന്ന് നേരത്തെ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് പറഞ്ഞിരുന്നു. നടന്‍ അനില്‍ കപൂറും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്ലിക്സ് പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മാണം. 250 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.