റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി, ഹൃത്വിക്കിന്റെ 'ഫൈറ്ററി'ന് വിലക്ക്! ഈ രാജ്യങ്ങളില്‍ പ്രദര്‍ശനമില്ല

റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഹൃത്വിക് റോഷന്റെ ‘ഫൈറ്റര്‍’ ചിത്രത്തിന് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്ക്. ട്രേഡ് അനലിസ്റ്റും നിര്‍മ്മാതാവുമായ ഗിരീഷ് ജോഹര്‍ ആണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ചിത്രം വിലക്കാനുള്ള കാരണം വ്യക്തമല്ല.

സെന്‍സറിംഗില്‍ ഫൈറ്റര്‍ പരാജയപ്പെട്ടു എന്നാണ് വിവരം. അതേസമയം, വീണ്ടും സെന്‍സറിന് പോകുന്നതടക്കമുള്ള കാര്യങ്ങള്‍ നിര്‍മ്മാതാക്കള്‍ പരിഗണിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതേസമയം, പ്രീബുക്കിംഗില്‍ ചിത്രത്തിന് വന്‍ കുതിപ്പാണ്.

3.7 കോടിയിലധികം ടിക്കറ്റ് ബുക്കിംഗില്‍ നിലവില്‍ ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ത്രീഡി പതിപ്പിനാണ് കൂടുതല്‍ ബുക്കിംഗ് രേഖപ്പെടുത്തുന്നത്. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 93,735 ടിക്കറ്റുകള്‍ വിറ്റുപോയതില്‍ 50,770 ടിക്കറ്റുകളും ത്രീഡി പതിപ്പാണ്. ചിത്രത്തിന്റെ ഐമാക്സ് പതിപ്പിനും ഭേദപ്പെട്ട ബുക്കിംഗ് ഉണ്ട്.

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പഠാനിയ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. ദീപിക പദുകോണ്‍, അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

ത്രസിപ്പിക്കുന്ന രംഗങ്ങളാല്‍ എത്തിയ ചിത്രത്തിന്റെ ട്രെയ്ലര്‍ ശ്രദ്ധ നേടിയിരുന്നു. സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്. രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്ലിക്സ് പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മാണം.

Latest Stories

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ