'കശ്മീര്‍ ഫയല്‍സ്' വന്‍ സാമ്പത്തിക വിജയം, പക്ഷെ ഞാന്‍ ഇപ്പോഴും പാപ്പരാണ്; വെളിപ്പെടുത്തി വിവേകി അഗ്നിഹോത്രി

വിവാദ ചിത്രം ‘കശ്മീര്‍ ഫയല്‍സി’ന് ശേഷം ‘ദി കശ്മീര്‍ ഫയല്‍സ് അണ്‍റിപ്പോര്‍ട്ടഡ്’ വെബ് സീരിസിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ് വിവേക് അംഗ്നിഹോത്രി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കശ്മീര്‍ ഫയല്‍സ് 350 കോടിയലേറെ ബോക്‌സോഫീസ് കളക്ഷന്‍ നേടിയിരുന്നു.

സിനിമ സാമ്പത്തിക നേട്ടം കൊയതെങ്കിലും, തനിക്ക് സാമ്പത്തിക നേട്ടം നല്‍കിയില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. ”കശ്മീര്‍ ഫയല്‍സ് നിങ്ങളുടെ നോട്ടത്തില്‍ ഒരു സാമ്പത്തിക വിജയമായിരിക്കാം. നിര്‍മ്മാതാക്കളായ സീ ആണ് അതില്‍ ഗുണമുണ്ടാക്കിയത്.”

”എനിക്ക് ലഭിക്കുന്ന പണം അടുത്ത സിനിമയില്‍ ഉപയോഗിക്കുകയാണ് പതിവ്” എന്നാണ് വിവേക് അഗ്‌നിഹോത്രി പറഞ്ഞത്. 1990കളിലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കിയാണ് കശ്മീര്‍ ഫയല്‍സ് ഒരുക്കിയത്.

ഹിന്ദു വംശഹത്യയുടെ ചരിത്രം വെളിപ്പെടുത്തുന്നു എന്ന അവകാശവാദത്തോടെ റിലീസിനെത്തിയ ചിത്രത്തിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി ഇളവ് നല്‍കിയതോടെ സിനിമ ചര്‍ച്ചയാകുകയായിരുന്നു. അതേസമയം സിനിമയിലെ പ്രമേയവും സിനിമ പറഞ്ഞ കണക്കുകളും വിമര്‍ശനങ്ങള്‍ക്ക് വിധേയമായി.

അതേസമയം, കശ്മീര്‍ ഫയല്‍സിനെ ഇപ്പോഴും എതിര്‍ക്കുന്നവര്‍ പാകിസ്ഥാനെയാണ് പിന്തുണയ്ക്കുന്നത് എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വിവേക് അഗ്‌നിഹോത്രി പറയുന്നത്. തന്റെ ചിത്രത്തെ എതിര്‍ക്കുന്നവര്‍ നേരിട്ടല്ലാതെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്നും സംവിധായകന്‍ പറയുന്നുണ്ട്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ