അതിന്റെ മണം വന്നാല്‍ എനിക്ക് ആസ്മ വരും, പക്ഷെ എല്ലാവരും എന്നെ വിളിക്കുന്നത് കഞ്ചാവ് എന്നാണ്: അനുരാഗ് കശ്യപ്‌

താന്‍ കഞ്ചാവ് ആണെന്ന തെറ്റിദ്ധാരണ ആളുകള്‍ക്കുണ്ടെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. തന്നെ സൈക്കോപാത്ത്, കഞ്ചാവ്, മയക്കുമരുന്ന് എന്ന് പറഞ്ഞ് പലരും ട്രോളാറുണ്ട്. എന്നാല്‍ തനിക്ക് കഞ്ചാവ് അലര്‍ജിയാണെന്ന് ആര്‍ക്കും അറിയില്ല എന്നാണ് അനുരാഗ് കശ്യപ് പറയുന്നത്. തനിക്ക് ഒരു ആരാധകന്‍ കഞ്ചാവ് സമ്മാനിച്ചതിനെ കുറിച്ച് പറഞ്ഞാണ് അനുരാഗ് സംസാരിച്ചത്.

”ഗ്യാങ്‌സ് ഓഫ് വസീപൂര്‍, രാമന്‍ രാഘവ് എന്നീ സിനിമകള്‍ ഒരുക്കിയതു കൊണ്ട് ഞാനൊരു സൈക്കോപാത്ത് ആണെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ആദ്യം എന്നെ കാണുന്നത് ആളുകള്‍ക്ക് ഭയമായിരുന്നു. പക്ഷെ ഞാനുമായി ഇടപഴകി കഴിഞ്ഞാല്‍ അവര്‍ ചിന്തിച്ചതില്‍ നിന്നും നേരെ വിപരീതമാണ് ഞാന്‍ എന്ന് അവര്‍ക്ക് മനസിലാകും.”

”പലരും വിചാരിക്കുന്നത് ഞാന്‍ പുകവലിക്കും എന്നാണ്. കഞ്ചാവ്, മയക്കുമരുന്ന് എന്നൊക്കെ പറഞ്ഞ് പലരും എന്നെ ട്രോളാറുണ്ട്. പക്ഷെ എനിക്ക് അതൊക്കെ അലര്‍ജിയാണെന്ന കാര്യം അവര്‍ക്ക് അറിയില്ല. എന്റെ അടുത്ത് നിന്ന് ആരെങ്കിലും പുക വലിച്ചാല്‍ എനിക്ക് അപ്പോള്‍ തന്നെ ആസ്മ വരും.”

”ഒരിക്കല്‍ ടൊറന്റൊ ഫെസ്റ്റിവലില്‍ പങ്കെടുത്തപ്പോള്‍ ഒരാള്‍ വന്ന് ‘നിങ്ങള്‍ക്ക് ഞാന്‍ നല്ലൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്’ എന്ന് പറഞ്ഞ് ഒരു ബാഗ് തന്നു. അതില്‍ പൂക്കള്‍ ഉണ്ടായിരുന്നു. എനിക്ക് അതിനോട് അലര്‍ജിയാണ്. ബാഗില്‍ എന്താണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ക്ക് ഇഷ്ടമുള്ള സാധനമാണത്’ എന്നാണ് അയാള്‍ പറഞ്ഞത്.”

”ബാഗിനുള്ളില്‍ കഞ്ചാവ് ആയിരുന്നു ഉണ്ടായിരുന്നത്. നിങ്ങള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ, അത് എന്റടുത്ത് നിന്നും മാറ്റു എന്ന് ഞാന്‍ പറഞ്ഞു. ആ സംഭവം എന്നെ കുറിച്ചുള്ള തെറ്റിദ്ധാരണയുടെ ഫലമാണ്” എന്നാണ് അനുരാഗ് കശ്യപ് ഒരു പോഡ്കാസ്റ്റിനോട് സംസാരിക്കവെ പറഞ്ഞത്.

Latest Stories

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു