ക്രിക്കറ്റ് ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് മഹേന്ദ്ര സിംഗ് ധോണി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനായ ധോണി ആരാധകര്‍ക്ക് “തല”യാണ്. ധോണിയ്‌ക്കൊപ്പം തന്നെ മകള്‍ കുഞ്ഞു സിവയും ആരാധകര്‍ക്ക് താരമാണ്. നാലുവയസ്സുകാരിയുടെ സിവയുടെ കുസൃതികളും നൃത്തവും സംസാരവും പാട്ടുമൊക്കെ സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയമാണ്. ഐപിഎല്‍ വേദികളില്‍ സ്ഥിരം സാന്നിധ്യവുമാണ് സിവ. ഇപ്പോഴിതാ സിവയോടുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ് നടിയും കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമയുമായ പ്രീതി സിന്റ.
താന്‍ ധോണിയുടെ ആരാധികയാണെന്നു പറഞ്ഞ പ്രീതി ഇപ്പോള്‍ സിവയോടാണ് സ്‌നേഹം കൂടുതലെന്ന് പറയുന്നു. ധോണിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടുള്ള ട്വീറ്റിലാണ് പ്രീതി ഇക്കാര്യം പറഞ്ഞത്. “ക്യാപ്റ്റന്‍ കൂളിന് ഞാനടക്കം നിരവധി ആരാധകരുണ്ട്. എന്നാലിപ്പോള്‍ എനിക്ക് കുഞ്ഞു സിവയോടാണ് സ്‌നേഹം കൂടുതല്‍. സൂക്ഷിച്ചോ, ഞാന്‍ കുഞ്ഞു സിവയെ കിഡ്നാപ് ചെയ്യും.” പ്രീതി സരസമായി ട്വീറ്റ് ചെയ്തു.
2010 ലാണ് ധോണി തന്റെ സഹപാഠിയായിരുന്ന സാക്ഷി സിംഗ് രാവത്തിനെ വിവാഹം കഴിക്കുന്നത്. 2015 ലാണ് സിവ ജനിക്കുന്നത്. സിവയുടെ വിശേഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സാക്ഷിയും ധോണിയും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇതിന് മികച്ച സ്വീകാര്യതയുമാണ് ലഭിച്ചു വരുന്നത്.