ഹൃദയം തകര്‍ന്നുപോയി, ഡിപ്രഷനിലായി..; 'ഹീറോപന്തി 2' പരാജയത്തില്‍ ടൈഗര്‍ ഷ്രോഫ്

ഏറെ പ്രതീക്ഷയോടെ എത്തിയ തന്റെ സിനിമ ഹീറോപന്തി 2 തിയേറ്ററില്‍ പരാജയപ്പെട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ടൈഗര്‍ ഷ്രോഫ്. സിനിമയുടെ പരാജയം തന്നെ എത്രത്തോളം ബാധിച്ചു എന്നാണ് ടൈഗര്‍ പറയുന്നത്. കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ കരണ്‍ ജോഹറോടാണ് ടൈഗര്‍ സംസാരിച്ചത്.

തനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഹീറോപാന്തി 2-ന്റെ പരാജയം. ഹൃദയം തകര്‍ന്നുപോയി. ഡിപ്രഷനിലായി. ഇഷ്ടമുള്ള കാര്യങ്ങളാണ് ചെയ്യുന്നത് എന്നതിനാല്‍ താന്‍ ഒരുപാട് ത്യാഗങ്ങള്‍ ചെയ്തുവെന്ന് പറയില്ല. തനിക്ക് സാമൂഹിക ജീവിതമോ വളരെയധികം സുഹൃത്തുക്കളോ ഇല്ല. ഹീറോപാന്തിയുടെ പരാജയം മറികടക്കാന്‍ ഇമോഷണല്‍ ഈറ്റിങ് ആരംഭിച്ചു.

തന്നെ സംബന്ധിച്ചിടത്തോളം തന്നെ വിലയിരുത്തുന്നത് ബോക്‌സോഫീസാണ്. സ്‌ക്രീനില്‍ തന്നെ കാണിക്കുമ്പോള്‍ ഉയരുന്ന ആ വിസിലുകള്‍ക്കും എല്ലാത്തിനും വേണ്ടിയാണ് താന്‍ ജീവിക്കുന്നത്. പുതിയ സിനിമയിലൂടെ താന്‍ തിരിച്ചുവരും എന്നാണ് ടൈഗര്‍ പറഞ്ഞത്. ടൈഗറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു ഹീറോപന്തി. 2014ല്‍ എത്തിയ ഹീറോപന്തിയുടെ രണ്ടാം ഭാഗമായി ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഹീറോപന്തി 2 എത്തിയത്.

ഗണപത് ആണ് ടൈഗര്‍ ഷ്രോഫിന്റേതായി തയ്യാറാവുന്ന ചിത്രം. വികാസ് ബാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൃതി സനോണ്‍ ആണ് നായിക. അമിതാഭ് ബച്ചന്‍, മലയാളിതാരം റഹ്‌മാന്‍ എന്നിവരും ചിത്രത്തിലുണ്ട്. അതേസമയം, ബോളിവുഡില്‍ തുടരെ തുടരെ പരാജയങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. വമ്പന്‍ ബജറ്റില്‍ എത്തിയ പൃഥ്വിരാജ്, ലാല്‍ സിംഗ് ഛദ്ദ, ധാക്കട് എന്നീ ചിത്രങ്ങളടക്കം ബോക്‌സോഫീസില്‍ പരാജയപ്പെട്ടിരുന്നു. ഈ പരാജയങ്ങള്‍ മറികടക്കുമോ ടൈഗര്‍ ചിത്രം എന്നതിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ