രണ്ട് സമൂസയും ചായയും ഫ്രീയായി തരാം..ഒന്ന് വന്ന് സിനിമ കാണഡേയ്‌; അക്ഷയ് കുമാറിന്റെ 'സര്‍ഫിര' കാണാന്‍ അഭ്യര്‍ത്ഥിച്ച് നിര്‍മ്മാതാക്കള്‍!

അക്ഷയ് കുമാര്‍ ചിത്രം ‘സര്‍ഫിര’യ്ക്ക് ആളുകള്‍ കയറാതായതോടെ സമൂസയും ചായയും ഫ്രീ തരാമെന്ന് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആദ്യ മൂന്ന് ദിനങ്ങളില്‍ 11.85 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. ഓരോ ദിവസം കഴിയുന്നതോടെ സര്‍ഫിര കാണാന്‍ ആളുകള്‍ എത്താതായതോടെയാണ് നിര്‍മ്മാതാക്കള്‍ പുതിയ പ്രഖ്യാപനവുമായി എത്തിയത്.

100 കോടിക്ക് അടുത്ത് ബജറ്റില്‍ ഒരുക്കിയ ചിത്രം പെട്ടെന്ന് തന്നെ തിയേറ്ററില്‍ നിന്നും മാറിപ്പോവാതിരിക്കാനാണ് പുതിയ ഓഫര്‍ എത്തിയിരിക്കുന്നത്. മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ ഐനോക്‌സ് മൂവീസിന്റെ ഒഫീഷ്യല്‍ എക്‌സ് പേജിലാണ് രണ്ട് സമൂസയും ഒരു ചായയും ‘സര്‍ഫിര കോമ്പോ’ എന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഓഫര്‍ ഇത് മാത്രമല്ല ചിത്രത്തിന്റെ ഒരു മെര്‍ച്വന്റെസ് സൗജന്യമായി ലഭിക്കും. സര്‍ഫിരയുടെ ഒരു ലഗേജ് ടാഗാണ് ഫ്രീയായി ലഭിക്കുക. ഓപ്പണിങ് ദിനത്തില്‍ 2 കോടി രൂപ മാത്രമാണ് ചിത്രത്തിന് ബോക്സ് ഓഫീസില്‍ നിന്നും നേടാനായിട്ടുള്ളത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു അക്ഷയ് കുമാര്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മോശം ഓപ്പണിങ് കളക്ഷനാണിത്.

സര്‍ഫിരയ്ക്ക് മുമ്പ് തിയേറ്ററിലെത്തിയ ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ വന്‍ പരാജയമായി മാറിയിരുന്നു. 350 കോടി മുതല്‍ മുടക്കില്‍ എത്തിയ ചിത്രം ആദ്യ ദിനം 16 കോടി രൂപയാണ് ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. 59 കോടി രൂപ മാത്രമാണ് സിനിമയുടെ ആജീവനാന്ത കളക്ഷന്‍. പിന്നാലെ സിനിമയുടെ നിര്‍മ്മാതാവ് കടക്കെണിയില്‍ ആവുകയും ചെയ്തിരുന്നു.

സുധ കൊങ്കരയുടെ തമിഴ് ചിത്രം സൂരറൈ പോട്രിന്റെ റീമേക്ക് ആണ് സര്‍ഫിര. ചിത്രത്തില്‍ പരേഷ് റാവല്‍, രാധിക മദന്‍, സീമ ബിശ്വാസ് എന്നിവര്‍ക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തില്‍ എത്തുന്നുണ്ട്. അബണ്ഡന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ്, 2ഡി എന്റര്‍ടെയ്ന്‍മെന്റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും