ആര്യന്‍ ഖാന്‍ പ്രണയത്തില്‍? നടിയുടെ വളര്‍ത്തുനായയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പോലും ഫോളോ ചെയ്ത് ആര്യന്‍!

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ആര്യന്‍ ഖാന്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രസീലിയന്‍ നടി ലാറിസ ബൊനേസിയുമായി ആര്യന്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തന്റെ പുതിയ ഫാഷന്‍ ബ്രാന്‍ഡ് അവതരിപ്പിച്ച ആര്യന്‍ തന്റെ സംവിധാന അരങ്ങേറ്റത്തിന്റെ തിരക്കിലാണ്.

ഇതിനിടെ താരം ഇന്‍സ്റ്റഗ്രാമില്‍ സജീവമായിട്ടുണ്ട്. ആര്യന്‍ ഫോളോ ചെയ്യുന്നവരെ കുറിച്ചുള്ള എത്തിയതോടെയാണ് ആര്യന്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. ലാറിസ ബൊനേസിയെയും അവരുടെ കുടുംബാംഗങ്ങളെയും ആര്യന്‍ ഫോളോ ചെയ്യുന്നുണ്ട് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

Aryan Khan with Larrisa Bonesi.
byu/South-Catch6393 inBollyBlindsNGossip

മാത്രമല്ല ലാറിസയുടെ വളര്‍ത്തു നായയുടെ അക്കൗണ്ട് പോലും ആര്യന്‍ ഫോളോ ചെയ്യുന്നുണ്ട്. ലാറിസയും ആര്യന്റെ അച്ഛന്‍ ഷാരൂഖിനെയും അമ്മ ഗൗരിയെയും അടക്കം കുടുംബത്തിലെ എല്ലാവരെയും ഫോളോ ചെയ്യുന്നുണ്ട്. ആര്യന്‍ ഖാന്റെ ഫാഷന്‍ ബ്രാന്റ് ഡെവോള്‍ എക്‌സിന്റെ ക്യാംപയിനിലും ലാറിസ പങ്കാളിയായിരുന്നു.

ബ്രസീല്‍ നടി ആണെങ്കിലും ‘ദേസി ബോയ്‌സ്’, ‘ഗോ ഗോവ ഗോണ്‍’ എന്നീ ബോളിവുഡ് സിനിമകളിലും ചില തെലുങ്ക് ചിത്രങ്ങളിലും ലാറിസ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ലാറിസയ്ക്ക് പ്രായം 34 ആണ്, ആര്യന് 26 വയസും. ഇരുവരുടെയും പ്രായവ്യത്യാസവും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്.

Read more