ആര്യന്‍ ഖാനും നോറ ഫത്തേഹിയും ഡേറ്റിംഗില്‍ ആണെന്ന് പ്രചാരണം. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും നടി നോറ ഫത്തേഹിയും ദുബായില്‍ ഒന്നിച്ച് എത്തിയതാണ് ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലെ വസ്തുത. ദുബായില്‍ നിന്നുള്ള ഇരുതാരങ്ങളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളൊന്നും ഇല്ലായിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയ അഭ്യൂഹങ്ങള്‍ പരന്നു. നേരത്തെ ദുബായില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ ആര്യന്റെ സഹോദരി സുഹാന ഖാനും ചലച്ചിത്ര നിര്‍മ്മാതാവ് കരണ്‍ ജോഹറുമൊത്ത് നോറ പോസ് ചെയ്യുന്ന ഫോട്ടോകളും ഓണ്‍ലൈനില്‍ പങ്കുവച്ചിരുന്നു.
ദുബായില്‍ നിന്നുള്ള നോറയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ക്ക് അടിയില്‍ തന്നെ ‘നോറയും ആര്യനും തമ്മിലുള്ള രഹസ്യമെന്ത്?’ എന്ന ചോദ്യങ്ങളും ചില ആരാധകര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആര്യനും നോറയും തമ്മില്‍ അങ്ങനെയൊരു ബന്ധവുമില്ല എന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ദുബായില്‍ ഒരേ പാര്‍ട്ടിയില്‍ ഇരുവരും ഉണ്ടായിരുന്നു. ആ പാര്‍ട്ടിയില്‍ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇതിനപ്പുറം ഒന്നുമില്ല. അവര്‍ രണ്ടുപേരും ഒരേ സൗഹൃദ സംഘത്തിന്റെ ഭാഗമാണ്, അതിനാല്‍ തന്നെ അവര്‍ക്ക് കോമണ്‍ ഫ്രണ്ട്‌സ് ഉണ്ടെന്നതും, ഒരേ പാര്‍ട്ടിയില്‍ ഒന്നിച്ച് പങ്കെടുത്തു എന്നതും ബ്രേക്കിംഗ് ന്യൂസ് അല്ല.
കൂടാതെ, ക്രിസ്മസും പുതുവര്‍ഷവും ബോളിവുഡ് താരങ്ങളും കുടുംബങ്ങളും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അവധി ആഘോഷിക്കുന്ന സമയമാണ്. അതിനായി പാര്‍ട്ടികളും ഇവന്റുകളും ഉണ്ടാകും. അതിനാല്‍ ആര്യനെയും നോറയെയും ഒരേ വേദിയില്‍ കാണുന്നത് വലിയ കാര്യമല്ല എന്നാണ് താരങ്ങളോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.