ഷാരൂഖ് ഖാനൊപ്പം ഹൃത്വിക് റോഷനും എത്തുന്നു? റെക്കോഡുകള്‍ ഭേദിച്ച് 'പത്താന്‍'

‘പത്താന്‍’ ചിത്രത്തിന്റെ റിലീസിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന ഷാരൂഖ് ചിത്രമായതു കൊണ്ട് തന്നെ മികച്ച പ്രീ ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ജനുവരി 25ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

സിനിമയില്‍ ഹൃത്വിക് റോഷനും ഉണ്ടാവുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ എത്തുന്നത്. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായി ‘ഏക് ഥാ ടൈഗര്‍’ സിനിമാ സീരിസിലെ സല്‍മാന്‍ ഖാനും ‘വാര്‍’ സിനിമയിലെ ഹൃത്വിക് റോഷനും പത്താനില്‍ എത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.

ടൈഗര്‍ എന്ന കഥാപാത്രമായി സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്. എന്നാല്‍ സല്‍മാനൊപ്പം ഹൃത്വിക് റോഷന്‍ എത്തില്ല എന്ന വാര്‍ത്തകളും വരുന്നുണ്ട്. സ്പൈ യൂണിവേഴ്‌സിന്റെ ഭാഗമായി ആദ്യ ചിത്രത്തില്‍ തന്നെ മൂവരേയും ഒരുമിച്ച് കൊണ്ടുവരുന്നതില്‍ കാര്യമില്ല.

അവസാന ചിത്രത്തില്‍ മൂവരും ഒരുമിച്ചാലേ രസമുള്ളു എന്നും സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ടൈഗര്‍, വാര്‍, പത്താന്‍ സിനിമാ സീരിസുകളില്‍ ഏതെങ്കിലും ഒരു ചിത്രത്തില്‍ മൂവരും ഒരുമിച്ച് എത്താനുള്ള സാധ്യത ഇതോടെ ശക്തമായിട്ടുണ്ട്.

അതേസമയം, ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും പത്താനിലുണ്ട്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്താന്‍. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.

Latest Stories

IPL 2025: ഏകദിന സ്റ്റൈൽ ഇന്നിംഗ്സ് ആണെങ്കിൽ എന്താ, തകർപ്പൻ നേട്ടം സ്വന്തമാക്കി കോഹ്‌ലി; ഇനി ആ റെക്കോഡും കിങിന്

ഓപ്പറേഷൻ ഡി ഹണ്ട്: ഇന്നലെ രജിസ്റ്റർ ചെയ്തത് 120 കേസുകൾ;ലഹരി വേട്ട തുടരുന്നു

പുറകിൽ ആരാണെന്ന് ശ്രദ്ധിക്കാതെ ആത്മവിശ്വാസം കാണിച്ചാൽ ഇങ്ങനെ ഇരിക്കും, വീണ്ടും ഞെട്ടിച്ച് ധോണി; ഇത്തവണ പണി കിട്ടിയത് ഫിൽ സാൾട്ടിന്

'എമ്പുരാനിലെ ബിജെപി വിരുദ്ധ ഉള്ളടക്കത്തിൽ പ്രതികരിച്ചില്ല, സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വീഴ്ചപ്പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം

ഗാസയിലേക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഇസ്രായേൽ സുപ്രീം കോടതി

മോദികാലത്ത് വെട്ടിയ 'രാജ്യദ്രോഹത്തിന്' ശേഷം ഇതാ സുപ്രീം കോടതിയുടെ ഒരു അഭിപ്രായസ്വാതന്ത്ര്യ ക്ലാസ്!

ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി; വിജ്ഞാപനം പുറത്തിറക്കി

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടി; പ്രതിദിന വേതന നിരക്ക് 369 രൂപ ആയി വർധിപ്പിച്ചു

IPL 2025: സഞ്ജുവും സൂര്യകുമാറും അല്ല, ഏറ്റവും മികച്ച ടി 20 താരം അവനാണ്: ഹർഭജൻ സിങ്

ഇനി പട്ടാളത്തിൽ ! എത്തുക 3000ത്തോളം ഫോഴ്സ് ഗൂർഖകൾ..