കടുവയെ കാണാന്‍ പോയി, രവീണ ടണ്ടനെതിരെ അന്വേഷണം ആരംഭിച്ച് വനം വകുപ്പ്!

കടുവയെ കാണാന്‍ പോയി പുലിവാലു പിടിച്ച് ബോളിവുഡ് താരം രവീണ ടണ്ടന്‍. മധ്യപ്രദേശിലെ സത്പുര കടുവാസങ്കേതത്തിനുള്ളില്‍ നിന്നെടുത്ത വീഡിയോയും ചിത്രങ്ങളും രവീണ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു കടുവ അലറുന്ന വീഡിയോയും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ഈ വീഡിയോ കടുവയുടെ വളരെ അടുത്ത് നിന്നാണ് എടുത്തത് എന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ക്ലിക്ക് ചെയ്യുന്ന ശബ്ദം കേട്ട് ക്യാമറയ്ക്ക് നേരെ അലറുന്ന കടുവയെയാണ് വീഡിയോയില്‍ കാണാനാവുക. പരാതികള്‍ എത്തിയതോടെ ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് വനംവകുപ്പ് അധികൃതര്‍.

നവംബര്‍ 23ന് ആണ് രവീണ ടുവാസങ്കേതത്തില്‍ എത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വാഹന ഡ്രൈവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചോദ്യം ചെയ്യല്‍ നേരിടേണ്ടി വരും. എന്നാല്‍, നടി സഞ്ചരിച്ച വാഹനം സഫാരി ട്രാക്കില്‍ തന്നെയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൃഗങ്ങള്‍ ഇങ്ങനെ അടുത്തു കൂടി കടന്നു പോകുന്നത് സാധാരണമാണ്. ലൈസന്‍സുള്ള സഫാരി ജീപ്പില്‍ വനം വകുപ്പ് അനുവദിച്ച ഗൈഡും ഡ്രൈവറും ഉള്ളപ്പോഴാണ് വീഡിയോയും ചിത്രങ്ങളും എടുത്തെന്ന് നടി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ