എപ്പോഴും സിന്ദൂരം അണിയുന്നത് അമിതാഭ് ബച്ചന് വേണ്ടി! വിവാഹത്തിന് മുമ്പേ തുടങ്ങിയ ശീലം എന്തിന്? രഹസ്യം വെളിപ്പെടുത്തി രേഖ

വിവാഹത്തിന് മുമ്പും ഭര്‍ത്താവിന്റെ മരണ ശേഷവും നെറുകയില്‍ സിന്ദൂരം അണിയാറുള്ള ബോളിവുഡ് താരം രേഖയുടെ സ്‌റ്റൈല്‍ സ്റ്റാറ്റസ് എന്നും ശ്രദ്ധ നേടിയിട്ടുണ്ട്. പൊതുപരിപാടികളില്‍ പട്ടു സാരി ഉടുത്ത്, പൂവ് ചൂടി, സിന്ദൂരം അണിഞ്ഞ് മാത്രമേ രേഖ പ്രത്യക്ഷപ്പെടാറുള്ളു. അമിതാഭ് ബച്ചന് വേണ്ടിയാണ് വിവാഹത്തിന് മുമ്പേ രേഖ സിന്ദൂരം അണിയാന്‍ തുടങ്ങിയത് എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.

ബച്ചനും രേഖയും തമ്മിലുള്ള പ്രണയം ബിടൗണില്‍ ഏറെ ചര്‍ച്ചയായിരുന്നു. രേഖയുടെ ജീവിതകഥയായ ‘രേഖ: ദ അണ്‍ ടോള്‍ഡ് സ്റ്റോറി’യില്‍ എപ്പോഴും സിന്ദൂരം അണിയുന്നതിനെ കുറിച്ച് പറയുന്നുണ്ട്. ദേശീയ അവാര്‍ഡ് ലഭിച്ച വേളയില്‍ അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവ് റെഡ്ഡി സിന്ദൂരം അണിയുന്നതിനെ കുറിച്ച് രേഖയോട് ചോദിച്ചിരുന്നു.

തന്റെ നഗരത്തില്‍ സിന്ദൂരം അണിയുന്നത് ഫാഷന്റെ ഭാഗമാണ് എന്നായിരുന്നു താരത്തിന്റെ മറുപടി. പല കോണുകളില്‍ നിന്നും തുടരെ ചോദ്യങ്ങള്‍ ഉണ്ടായെങ്കിലും തന്റെ സ്‌റ്റൈലിന് രേഖ മാറ്റം വരുത്തിയിട്ടില്ല. മറ്റുള്ളവരുടെ പ്രതികരണത്തെ കുറിച്ച് താന്‍ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് രേഖയുടെ നിലപാട്.

മാത്രമല്ല, സിന്ദൂരം അണിയുമ്പോള്‍ തനിക്ക് കൂടുതല്‍ ഭംഗിയുണ്ടെന്ന് സ്വയം തോന്നാറുണ്ട് എന്നായിരുന്നു താരം മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, 1980ല്‍ ഋഷി കപൂര്‍-നീതു കപൂര്‍ വിവാഹ വേദിയില്‍ ആയിരുന്നു രേഖ ആദ്യമായി സിന്ദൂരവും മംഗല്യസൂക്തവും (താലി) അണിഞ്ഞ് എത്തിയത്.

എന്നാല്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും നേരിട്ട് വിവാഹ സ്ഥലത്തേയ്ക്ക് എത്തിയതിനാല്‍ മേക്കപ്പ് മാറ്റാനായില്ല എന്നായിരുന്നു രേഖ പ്രതികരിച്ചത്. 1990ല്‍ ആയിരുന്നു മുകേഷ് അഗര്‍വാളുമായുള്ള വിവാഹം. എന്നാല്‍ ഒരു വര്‍ഷം പോലും ആ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നില്ല. വിവാഹ ശേഷം ഏഴ്‌ മാസത്തിനുള്ളില്‍ മുകേഷ് ആത്മഹത്യ ചെയ്തു.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ