ബോളിവുഡിലെ സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഒരുക്കിയ ഒത്തുചേര്‍ന്ന് സല്‍മാന്‍ ഖാനും ഐശ്വര്യ റായ്‌യും. ബോളിവുഡിലെ മിക്ക താരങ്ങളും പങ്കെടുത്ത പാര്‍ട്ടിയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം സല്‍മാന്‍ ഖാനും ഐശ്വര്യ റായ്‌യും പങ്കെടുത്ത പാര്‍ട്ടി കൂടിയാണിത്.
എന്നാല്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഒരു ചിത്രം ആരാധകരെ കുഴക്കിയിരിക്കുകയാണ്. സല്‍മാന്‍ ഒരു സ്ത്രീയെ ആശ്ലേഷിക്കുന്ന ചിത്രമാണ് വൈറലായത്. അത് ഐശ്വര്യ റായ് ആണെന്ന അഭ്യൂഹമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിന് കാരണമായത് ഐശ്വര്യ പാര്‍ട്ടിക്ക് അണിഞ്ഞ വസ്ത്രത്തിന്റെ നിറമായിരുന്നു.
ഐശ്വര്യ ധരിച്ച് സല്‍വാര്‍ കമ്മീസിന് സമാനമായ ചുവപ്പും പിങ്കും ചേര്‍ന്ന വസ്ത്രമാണ്. ഇത് തന്നെയാണ് സല്‍മാന്‍ കെട്ടിപ്പിടിക്കുന്ന സ്ത്രീയുടെ വേഷവും. ഈ ചിത്രങ്ങള്‍ വൈറലായതോടെ ഇത് ഐശ്വര്യയാണ് എന്ന തരത്തിലാണ് ആരാധകര്‍ പ്രതികരിച്ചത്.
ഒരു കാലത്ത് ബോളിവുഡിലെ ഏറെ ആഘോഷിക്കപ്പെട്ട പ്രണയ ജോഡികളായിരുന്നു സല്‍മാനും ഐശ്വര്യയും എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. പിരിഞ്ഞ ശേഷം ഇരുവരും ഒരു വേദിയില്‍ പോലും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ ഈ ചിത്രം പ്രചരിച്ചപ്പോള്‍ പലരും അത് വിശ്വസിക്കുകയായിരുന്നു.
എന്നാല്‍ ആരാധകരുടെ വിശ്വാസം തെറ്റായിരുന്നു. സല്‍മാന്‍ ആശ്ലേഷിച്ച സ്ത്രീ ആരാണെന്ന് പിന്നീട് വെളിവായി. നടന്‍ സൂരജ് പഞ്ചോളിയുടെ സഹോദരി സന പഞ്ചോളിയായിരുന്നു അത്. ഇവരെയാണ് സല്‍മാന്‍ കെട്ടിപ്പിടച്ചത്. ഐശ്വര്യയുടെ സമാനമായ വേഷമാണ് ഇവരും ധരിച്ചിരുന്നത്.