ഷാരൂഖ് ഖാന്റെ 'ഡങ്കി' ദുല്‍ഖര്‍ ചിത്രത്തിന്റെ റീമേക്ക്? തെളിവ് നിരത്തി സോഷ്യല്‍ മീഡിയ, ചര്‍ച്ചയാകുന്നു

‘പഠാന്‍’, ‘ജവാന്‍’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഷാരൂഖ് ഖാന്റെതായി എത്താനൊരുങ്ങുന്ന പുതിയ സിനിമയാണ് ‘ഡങ്കി’. ഡിസംബര്‍ 22ന് ആണ് ചിത്രം റിലീസിനൊരുങ്ങുന്നത്. അതേ ദിവസം തന്നെ തിയേറ്ററിലെത്തുന്ന പ്രഭാസിന്റെ ‘സലാര്‍’ എന്ന ചിത്രത്തോടാണ് ഡങ്കി മത്സാരിക്കാനൊരുങ്ങുന്നത്.

ഡങ്കിയെ കുറിച്ചുള്ള ഒരു ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ദുല്‍ഖര്‍ നായകനായി എത്തിയ സിഐഎയുടെ റീമേക്കാണ് ഡങ്കി എന്നാണ് ഒരുകൂട്ടര്‍ പ്രചരിപിക്കുന്നത്. ദുല്‍ഖറിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത സിഐഎ 2017ല്‍ ആണ് പ്രദര്‍ശനത്തിന് എത്തിയത്.

കാമുകിയെ കാണാന്‍ കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് പോകുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിത കഥയായിരുന്നു സിഐഐ പറഞ്ഞത്. സിഐഎ പോലെ ഒരു ട്രാവലോഗ് ചിത്രമാണെന്നും അതിര്‍ത്തികള്‍ക്കപ്പുറമുള്ള സ്‌നേഹ ബന്ധം പറയുന്നതാണ് ഡങ്കിയുടെ പ്രമേയം എന്നാണ് ഡങ്കിയുടെ പ്രഖ്യാപന ടീസര്‍ വ്യക്തമാക്കിയത്.

അതിനാല്‍ തന്നെ ഡങ്കി ദുല്‍ഖര്‍ ചിത്രത്തിന്റെ റീമേക്കാണ് എന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ പ്രഭാസ്-ഷാരൂഖ് ആരാധകരുടെ തര്‍ക്കമാണ് ഇത്തരം ഒരു പ്രചരണത്തിലേക്ക് നയിച്ചത് എന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രതികരിക്കുന്നത്. എന്നാല്‍ ഡങ്കി റീമേക്ക് അല്ല, ഒരു കോമഡി ചിത്രമാണ് എന്നാണ് ആരാധകര്‍ വ്യക്തമാക്കുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ