'അകായ്' ബ്രിട്ടീഷ് പൗരനോ? അനുഷ്‌ക ശര്‍മ്മ-വിരാട് കോഹ്‌ലി പുത്രന്‍ ട്രെന്‍ഡിംഗില്‍! ചര്‍ച്ചയായി ഫെയ്ക്ക് ഐഡികളും

ഫെബ്രുവരി 15ന് ആയിരുന്നു അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്‌ലിയും തങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് കൂടി ജനിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അകായ് എന്നാണ് അനുഷ്‌ക-വിരാട് ദമ്പതികള്‍ കുഞ്ഞിന് നല്‍കിയ പേര്. ഇതിന് പിന്നാലെ കുഞ്ഞിന്റെ പൗരത്വം സംബന്ധിച്ച ചര്‍ച്ചകളാണ് ട്രെന്‍ഡിംഗ് ആകുന്നത്.

കുഞ്ഞ് പിറന്നത് ലണ്ടനിലാണെന്നും അതിനാല്‍ ഇന്ത്യന്‍ പൗരത്വമാണോ ബ്രിട്ടിഷ് പൗരത്വമാണോ തിരഞ്ഞെടുക്കുക എന്ന തരത്തിലാണ് വ്യാപക ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ അകായ് ജനിച്ചത് യുകെയില്‍ ആണെങ്കിലും അത് പൗരത്വം അവകാശപ്പെടാനുള്ള കാരണമാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടിയുടെ മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ബ്രിട്ടീഷ് പൗരനാണെങ്കില്‍ മാത്രമേ കുട്ടിയെ സമാന രീതിയില്‍ കണക്കാക്കാനാകൂ എന്നാണ് നിയമം. ഇരുവര്‍ക്കും ബ്രിട്ടനില്‍ സ്വത്ത് വകകളുണ്ടെങ്കിലും മക്കള്‍ ബ്രിട്ടീഷ് പൗരത്വത്തിന് അര്‍ഹരല്ല. എന്നാല്‍, യുകെ പാസ്പോര്‍ട്ട് ലഭിക്കും.

അതേസമയം, അകായ് കോഹ്‌ലി, കോഹ്‌ലി അകായ്, എകെ കോഹ്‌ലി എന്നിങ്ങനെ പല പേരുകളിലുമായി അകായ്‌യുടെ പേരില്‍ ഫെയ്ക്ക് ഇന്‍സ്റ്റഗ്രാം ഐഡികളും എത്തിയിട്ടുണ്ട്. അകായ് എന്നാല്‍ ടര്‍ക്കിഷ് ഭാഷയില്‍ തിളങ്ങുന്ന ചന്ദ്രന്‍ എന്നാണ് അര്‍ത്ഥം.

Read more

ഹിന്ദിയിലെ ‘കായാ’ എന്ന വാക്കില്‍ നിന്നാണ് ‘അകായ്’ എന്ന വാക്കുണ്ടായത്. ഹിന്ദിയില്‍ കായാ എന്നാല്‍ ശരീരം എന്നാണ് അര്‍ഥം. അകായ് എന്നാല്‍ ശരീരത്തിനും അപ്പുറം എന്ന അര്‍ഥമാണ് വരുന്നത്. 2017ല്‍ ആയിരുന്നു ഏറെ നാളത്തെ പ്രണയത്തിന് ശേഷം അനുഷ്‌കയും വിരാടും വിതരായത്. വാമിക എന്ന പെണ്‍കുഞ്ഞും ഇവര്‍ക്കുണ്ട്.