ഡ്രൈവറെ പോലും കൂട്ടാതെ ഒറ്റയ്ക്ക് വരണമെന്ന് മുന്‍നിര താരം, നടന്‍മാര്‍ അനുചിതമായി സ്പര്‍ശിച്ചു..; വെളിപ്പെടുത്തലുമായി ഇഷ കോപികര്‍

തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ പങ്കുവച്ച് ബോളിവുഡ് താരം ഇഷ കോപികര്‍. തന്റെ തുടക്കകാലത്ത് ഒരു മുന്‍നിരനായകന്‍ തന്നോട് ഒറ്റക്ക് വന്ന് കാണണമെന്ന് തന്നോട് ആവശ്യപ്പെട്ടു എന്നാണ് ഇഷ തുറന്നു പറഞ്ഞിരിക്കുന്നത്. 2000ല്‍ പുറത്തിറങ്ങിയ ഹൃത്വിക് റോഷന്‍ ചിത്രം ‘ഫിസ’യിലൂടെയാണ് ഇഷ ബോളിവുഡില്‍ എത്തുന്നത്.

ഒരു മുന്‍നിര നായക നടന്‍ എന്നോട് ഒറ്റയ്ക്ക് വന്ന് കാണണമെന്ന് ആവശ്യപ്പെട്ടു. ഡ്രൈവറെ പോലും ഒപ്പം കൂട്ടേണ്ടന്നും പറഞ്ഞു. കാരണം മറ്റ് നടിമാരുമായി ചേര്‍ത്ത് അയാള്‍ക്കെതിരെ ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടത്രേ. ഒട്ടേറെ വിവാദങ്ങള്‍ തനിക്കെതിരെയുണ്ടെന്നും സ്വന്തം ജീവനക്കാര്‍ തന്നെ പലതും പറഞ്ഞു പരത്തുന്നുണ്ടെന്നും നടന്‍ പറഞ്ഞു.

എന്നാല്‍ ഒറ്റയ്ക്ക് വരാനാകില്ലെന്ന് തീര്‍ത്ത് പറഞ്ഞ് ഞാന്‍ ആ കൂടിക്കാഴ്ച ഒഴിവാക്കി. ബോളിവുഡിലെ മുന്‍നിരതാരമായിരുന്നു ഇത്തരമൊരാവശ്യവുമായി എനിക്ക് മുന്നിലെത്തിയത്. അന്ന് എനിക്ക് 22-23 വയസായിരുന്നു പ്രായം എന്നാണ് ഇഷ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

18-ാം വയസില്‍ നേരിട്ട മറ്റൊരു അനുഭവവും ഇഷ വെളിപ്പെടുത്തി. ഒരു നടനും മറ്റൊരു നടന്റെ സെക്രട്ടറിയും കാസ്റ്റിങ് കൗച്ചിനായി സമീപിച്ചു. സിനിമ ലഭിക്കണമെങ്കില്‍ താരങ്ങളുമായള്ള സൗഹൃദം അനിവാര്യമെന്നായിരുന്നു അവരുടെ നിലപാട്. ഇന്‍ഡസ്ട്രിയിലെ പ്രമുഖരുമായി താന്‍ നല്ല സൗഹൃദത്തിലാണെന്നും നടന്‍ വ്യക്തമാക്കി.

സൗഹൃദം എന്നതുകൊണ്ട് ഇവര്‍ എന്താണ് അര്‍ഥമാക്കുന്നത് എന്നായിരുന്നു ഇഷയുടെ ചോദ്യം. ഒട്ടേരെ നടന്മാര്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചിട്ടുണ്ടെന്നും, വഴിവിട്ട സൗഹൃദത്തിന് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും ഏക്ത കപൂര്‍ തന്നോടൊരുക്കല്‍ പറഞ്ഞിട്ടുണ്ടെന്നും ഇഷ വെളിപ്പെടുത്തി.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍