ഞാന്‍ ചതിക്കപ്പെടുന്നതായി തോന്നാറുണ്ട്, മോശമായ രീതിയിലാണ് എന്നെ കുറിച്ച് വാര്‍ത്തകള്‍ വരാറുള്ളത്: ജാന്‍വി കപൂര്‍

പലപ്പോഴും മോശപ്പെട്ട രീതിയില്‍ തന്നെ കുറിച്ച് വാര്‍ത്തകള്‍ വരാറുണ്ട് നടി ജാന്‍വി കപൂര്‍. താന്‍ എന്ത് പറയുന്നോ ചെയ്യുന്നുവോ അതിന് എപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. താന്‍ പറയുന്നത് സെന്‍സേഷണല്‍ വാര്‍ത്തകള്‍ ആയി മാറുന്നതിനെ കുറിച്ചാണ് ജാന്‍വി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

”എന്നെ കുറിച്ച് വരുന്ന വാര്‍ത്തകളിലെ ചില തലക്കെട്ടുകള്‍ കാണുമ്പോള്‍ കുഴങ്ങിപ്പോകാറുണ്ട്. പലപ്പോഴും മോശപ്പെട്ട രീതിയിലാണ് എന്നെ കുറിച്ച് വാര്‍ത്തകള്‍ വരാറുള്ളത്. ഞാന്‍ ആളുകളെ നിരാശപ്പെടുത്താതിരിക്കാന്‍ ശ്രമിക്കാറുണ്ട്. ഒരു ഘട്ടത്തില്‍ ഞാന്‍ ചതിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്.

നെഗറ്റീവ് ആയി തലക്കെട്ടുകള്‍ നല്‍കുന്ന പലരും അതിന് അനുസരിച്ചുള്ള പ്രതിഫലം നേടിയിട്ടുണ്ടെന്ന് തോന്നുന്നു. അതൊക്കെയാണ് ഇവിടെ വില്‍ക്കപ്പെടുന്നത്. അങ്ങനെയൊരു ലോകത്തിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. ആളുകള്‍ എന്ത് വന്നാലും നിങ്ങളെ വിമര്‍ശിക്കും.”

”അത് നിയന്ത്രിക്കാന്‍ എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍, അത് ഞാന്‍ ആത്മാര്‍ത്ഥതയോടെ ചെയ്‌തേനെ. അങ്ങനെയാണെങ്കില്‍ ഏതെങ്കിലും വിധത്തില്‍ ഞാന്‍ വിമര്‍ശിക്കപ്പെടാന്‍ പോകുകയാണെങ്കില്‍, സത്യമായ എന്തെങ്കിലും പറഞ്ഞതിന് എന്നെ വിമര്‍ശിച്ചേക്കാം, കാരണം കുറഞ്ഞത് എനിക്ക് പിടിച്ചുനില്‍ക്കാന്‍ അത്രയും ഉണ്ടാകും” എന്നാണ് ജാന്‍വി പറയുന്നത്.

‘മിലി’ ആണ് ജാന്‍വിയുടെതായി റിലീസ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. അന്ന ബെന്നിനെ നായികയാകകി മാത്തുക്കുട്ടി സേവ്യര്‍ ഒരുക്കിയ ‘ഹെലന്‍’ സിനിമയുടെ റീമേക്ക് ആണ് മിലി. മാത്തുക്കുട്ടി തന്നെയാണ് ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ഒരുക്കിയത്.

സര്‍വൈവല്‍ ത്രില്ലര്‍ ആയി എത്തിയ ചിത്രം 45-65 ലക്ഷം രൂപ ആദ്യ ദിന കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഈ വര്‍ഷം ജാന്‍വിയുടെതായി പുറത്തിറങ്ങിയ മറ്റൊരു സിനിമ ‘ഗുഡ് ലക്ക് ജെറി’ ആയിരുന്നു. ജൂലൈ 29ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്ത ചിത്രം നയന്‍താരയുടെ ‘കൊലമാവ് കോകില’ എന്ന ചിത്രത്തിന്റെ റീമേക്ക് ആണ്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍