വെള്ളിയാഴ്ച മുടി വെട്ടില്ല, കറുപ്പ് വസ്ത്രം ധരിക്കില്ല.. അമ്മ മരിച്ചതോടെ ഞാനും വിശ്വാസിയായി മാറി: ജാന്‍വി കപൂര്‍

അമ്മ ശ്രീദേവിയുടെ മരണത്തെ തുടര്‍ന്ന് താന്‍ മതവിശ്വാസി ആയി മാറിയെന്ന് ജാന്‍വി കപൂര്‍. വെള്ളിയാഴ്ചകളില്‍ മുടി വെട്ടരുത്, വെള്ളിയാഴ്ചകളില്‍ കറുപ്പ് വസ്ത്രം ധരിക്കരുത് എന്നിങ്ങനെ കുറേ വിശ്വാസങ്ങള്‍ അമ്മയ്ക്കുണ്ടായിരുന്നു. അമ്മയുടെ മരണത്തിന് ശേഷം താനും അതെല്ലാം വിശ്വസിക്കാന്‍ തുടങ്ങി എന്നാണ് ജാന്‍വി കപൂര്‍ പറയുന്നത്.

നമ്മുടെ ചില കാര്യങ്ങള്‍ പ്രത്യേക ദിവസങ്ങളില്‍ ചെയ്യണമായിരുന്നു. വെള്ളിയാഴ്ചകളില്‍ മുടി വെട്ടരുത്, വെള്ളിയാഴ്ചകളില്‍ കറുപ്പ് വസ്ത്രം ധരിക്കുരുത്. കാരണം അത് ലക്ഷ്മി ദേവിയെ തടയും. അത്തരം അന്ധവിശ്വാസങ്ങളിലൊന്നും താന്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍, അമ്മ മരിച്ചതിന് ശേഷം താന്‍ അതെല്ലാം വിശ്വസിക്കാന്‍ തുടങ്ങി.

അമ്മ ഉണ്ടായിരുന്നപ്പോള്‍ താന്‍ ഇത്രയും മതവിശ്വാസിയും ആത്മീയ ചായ്വുള്ള ആളായിരുന്നോ എന്ന് അറിയില്ലായിരുന്നു. അമ്മ ചെയ്യുന്നത് കൊണ്ട് തങ്ങള്‍ എല്ലാവരും ആ രീതികള്‍ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ അമ്മയുടെ വിയോഗത്തെ തുടര്‍ന്ന്, തങ്ങളുടെ സംസ്‌കാരവും ചരിത്രവും ഹിന്ദുമതവുമായുള്ള ബന്ധവും എല്ലാം കൂടി.

താന്‍ മതത്തില്‍ കൂടുതല്‍ അഭയം പ്രാപിക്കാന്‍ തുടങ്ങി. തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തോടും ബാലാജിയോടും അമ്മയ്ക്ക് വളരെ ഭക്തിയുണ്ടായിരുന്നു. എപ്പോഴും ‘നാരായണ നാരായണ’ എന്ന് നാമം ജപിക്കുമായിരുന്നു. എല്ലാ വര്‍ഷവും ജന്മദിനത്തില്‍ അമ്മ ക്ഷേത്രം സന്ദര്‍ശിക്കുമായിരുന്നു.

അമ്മയുടെ വിയോഗത്തിന് ശേഷം എല്ലാ വര്‍ഷവും ക്ഷേത്രം സന്ദര്‍ശിക്കാന്‍ താന്‍ തീരുമാനിച്ചു. അമ്മയുടെ മരണവുമായി താന്‍ പൂര്‍ണമായി പൊരുത്തപ്പെട്ടിട്ടില്ല എന്നും ജാന്‍വി കപൂര്‍ വ്യക്തമാക്കി. അതേസമയം, ‘മിസ്റ്റര്‍ & മിസിസ് മഹി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരിക്കിലാണ് ജാന്‍വി ഇപ്പോള്‍.

Latest Stories

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും; ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് മാര്‍പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലകള്‍ക്ക് വഹിക്കുന്ന കര്‍ദിനാള്‍ കൂവക്കാട്ട്

വയനാട് പുനരധിവാസം; ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്