അമ്മ ഒരുപാട് ശ്രമിച്ചിരുന്നു ഞാന്‍ നടി ആകാതിരിക്കാന്‍, ആഗ്രഹം മറ്റൊന്നായിരുന്നു, പക്ഷെ..: ജാന്‍വി കപൂര്‍

താന്‍ നടിയാകുന്നതിനോട് അമ്മ ശ്രീദേവിക്ക് താല്‍പര്യമില്ലായിരുന്നുവെന്ന് ജാന്‍വി കപൂര്‍. അമ്മയ്ക്ക് തന്നെ ഡോക്ടര്‍ ആക്കണം എന്നായിരുന്നു ആഗ്രഹം. ആ ആഗ്രഹം നിര്‍വ്വഹിക്കാന്‍ വേണ്ടി ഒരു സിനിമയില്‍ എങ്കിലും താന്‍ ഡോക്ടറായി വേഷമിടും എന്നാണ് ജാന്‍വി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

”അമ്മ ഒരുപാട് നോക്കി, എന്നെ നടി ആക്കാതിരിക്കാന്‍. ഞാന്‍ ഓരോ ഡ്രസിട്ട് നോക്കുമ്പോഴും മേക്കപ്പിട്ട് നോക്കുമ്പോഴുമൊക്കെ അമ്മ പറയുമായിരുന്നു, തന്റെ ആഗ്രഹം എന്നെ ഡോക്ടറാക്കണം എന്നാണെന്ന്. പക്ഷേ ചെറുപ്പം തൊട്ടേ നടിയാകണം എന്ന് ആഗ്രഹിച്ചയാളാണ് ഞാന്‍.”

”അതുകൊണ്ട് തന്നെ ഞാനമ്മയോട് പറയുമായിരുന്നു, അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ ഞാന്‍ ഒരു ചിത്രത്തിലെങ്കിലും ഡോക്ടറായി വേഷമിടും എന്ന്” ജാന്‍വി കപൂര്‍ പറയുന്നത്. 2018 ഫെബ്രുവരിയില്‍ ആയിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത മരണം. ഹോട്ടലിലെ ബാത്ത് ടബ്ബില്‍ വീണ് ആയിരുന്നു ശ്രീദേവിയുടെ മരണം.

അതേസമയം, 2018ല്‍ ‘ധടക്’ എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി കപൂര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മാഹി’ എന്ന ചിത്രമാണ് ജാന്‍വിയുടെതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നത്. ‘ഉല്‍ജാ’, ‘ദേവര: പാര്‍ട്ട് 1’ എന്നീ ചിത്രങ്ങളാണ് ജാന്‍വിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി