മലയാള ചിത്രത്തിന്റെ റീമേക്കില്‍ അഭിനയിക്കുകയാണ്, ആദ്യത്തെ ഷെഡ്യൂള്‍ തന്നെ എന്നെ ശാരീരികമായും മാനസികമായും തകര്‍ത്തു: ജാന്‍വി കപൂര്‍

‘ഹെലന്‍’ ചിത്രത്തിന്റെ റീമേക്കില്‍ താന്‍ ഒരുപാട് കഷ്ടപ്പാടുകള്‍ നേരിട്ടുവെന്ന് നടി ജാന്‍വി കപൂര്‍. അന്ന ബെന്നിനെ നായികയാക്കി മാത്യുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹെലന്‍. ചിത്രത്തിന്റെ ബോളിവുഡ് റീമേക്കാണ് ഇപ്പോള്‍ സംവിധായകന്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ ആദ്യത്തെ ഷെഡ്യൂള്‍ തന്നെ ശാരീരികമായും മാനസികമായും തകര്‍ത്തിരുന്നു എന്നാണ് താരം പറയുന്നത്.

താന്‍ വളരെ കഠിനാധ്വാനിയും ആത്മാര്‍ത്ഥതയുള്ള നടിയാണെന്ന് കരുതുന്നു. കഴിയുന്നത്ര സത്യസന്ധയായ ഒരു നടിയാകാന്‍ ശ്രമിക്കുന്നുമുണ്ട്. ഒരു ഷെഡ്യൂളിന് ശേഷം തനിക്ക് പൂര്‍ണ്ണമായി തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്നില്ലെങ്കില്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്ന് തനിക്ക് തോന്നാറുണ്ട്.

ഇപ്പോള്‍ ചെയ്യുന്ന സിനിമയില്‍ നിന്ന് പഠിക്കുന്ന കാര്യമാണിതെന്ന് താന്‍ കരുതുന്നു. തങ്ങളുടെ ആദ്യത്തെ ഷെഡ്യൂള്‍ തന്നെ ശാരീരികമായും മാനസികമായും തകര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെയ്യുന്ന ഷെഡ്യൂള്‍ ഒരു വെക്കേഷന്‍ മൂഡിലുള്ളതാണ്. ഹെലന്‍ എന്ന മലയാള സിനിമയുടെ റീമേക്കിന്റെ ചിത്രീകരണത്തിലാണ്.

മാത്തു സാറിനൊപ്പം പ്രവര്‍ത്തിക്കുന്നത് തനിക്കിഷ്ടമാണ്. അദ്ദേഹം ജീവിതം വളരെ എളുപ്പമാക്കുന്നു, അതുകൊണ്ടാണ് ‘ഞാന്‍ വേണ്ടത്ര കഷ്ടപ്പെടുന്നില്ല’ എന്ന് പറയുന്നത്. ആവശ്യമില്ലാത്തത് എന്തോ ചെയ്‌തോ എന്ന തോന്നലാണ് സാധാരണ എന്നില്‍ ഉത്കണ്ഠ ഉണ്ടാക്കുന്നത് എന്നാണ് ജാന്‍വി ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മലയാളത്തില്‍ എത്തിയിട്ടുള്ള മികച്ച സര്‍വൈവല്‍ ത്രില്ലറുകളില്‍ ഒന്നാണ് ഹെലന്‍. സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍ക്ക് മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും ചിത്രം നേടി കൊടുത്തു. ഹെലനിലൂടെ രഞ്ജിത്ത് അമ്പാടി മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള ദേശീയ പുരസ്‌കാരവും നേടി. ചിത്രത്തിലെ അഭിനയത്തിന് അന്ന ബെന്നിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേളയില്‍ പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു.

Latest Stories

ഉമ തോമസിന് പരിക്കേറ്റ സംഭവം; മൃദംഗ വിഷന്‍ സിഇഒ അറസ്റ്റില്‍

കുന്നംകുളത്ത് വീട്ടമ്മയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി

ഭയപ്പെടുത്തുന്ന ഒരു സാഹചര്യവും നിലവില്‍ ഇല്ല, മരുന്നുകളോടും ചികിത്സയോടും ശരീരം നന്നായി തന്നെ പ്രതികരിക്കുന്നുണ്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

പുതുവത്സരാഘോഷം: കൊച്ചിയില്‍ കര്‍ശന സുരക്ഷ, ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം 1000 പൊലീസുകാര്‍

ടെസ്റ്റ് ക്രിക്കറ്റിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരം?; ചുരുക്ക പട്ടിക പുറത്തുവിട്ട് ഐസിസി

സന്തോഷ് ട്രോഫി, ഇന്ത്യൻ ഫുട്ബോൾ, അർജന്റീനയുടെ കേരള സന്ദർശനം: സന്തോഷ് ട്രോഫിയുടെ ഫൈനലിൽ പ്രവേശിച്ച കേരളത്തിന്റെ മിന്നും താരം നസീബ് റഹ്‌മാൻ സംസാരിക്കുന്നു

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു, പ്രത്യേക ധനസഹായത്തിൽ പ്രഖ്യാപനമില്ല

'നീ അറിയാതൊരു നാള്‍'; നാരായണീന്‍റെ മൂന്നാണ്മക്കളിലെ പുതിയ ഗാനം പുറത്ത് വിട്ട് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്

പന്തിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമോ?; വിശദീകരണവുമായി കമ്മിന്‍സ്

'മൃദംഗ വിഷൻ തട്ടിക്കൂട്ട് സ്ഥാപനം, പ്രവർത്തനം വയനാട്ടിലെ കടമുറിയിൽ'; ഗിന്നസ് റെക്കോർഡിന്റെ പേരിൽ നടന്നത് വൻ പണപ്പിരിവ്