അതീവ ഗ്ലാമറസായി ജാന്‍വി കപൂര്‍, വിമര്‍ശനവുമായി സൈബര്‍ സദാചാര വാദികള്‍; വൈറല്‍ വീഡിയോ

ബോളിവുഡിന്റെ മുന്‍ നിര യുവനായികമാരില്‍ ഒരാളാണ് ജാന്‍വി കപൂര്‍. അന്തരിച്ച ലേഡിസൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെയും പ്രശസ്ത നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മകള്‍ എന്നതിലുപരി തന്റേതായ ഒരിടം അവര്‍ സിനിമാമേഖലയില്‍ നേടിയെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ നടിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോ ശ്രദ്ധ നേടുകയാണ്. അതീവ ഗ്ലാമറസായാണ് ഈ വീഡിയോയില്‍ ജാന്‍വി എത്തുന്നത് . വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ നടിക്കെതിരെ സൈബര്‍ സദാചാരവാദികളും രംഗത്തെത്തിക്കഴിഞ്ഞു.

നാല് വര്‍ഷം മുന്‍പ് പുറത്തു വന്ന ദഡക് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ജാന്‍വി കപൂര്‍, പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, അംഗരേസി മീഡിയം, ഗുജ്ജന്‍ സക്സേന, റൂഹി, ഗുഡ് ലക്ക് ജെറി, മിലി എന്നീ ചിത്രങ്ങളിലൂടെ വലിയ കയ്യടി നേടിയിരുന്നു.

കുറച്ചു നാള്‍ മുന്‍പ് ജാന്‍വി ക്രിക്കറ്റ് പരിശീലിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് മഹി എന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടി പകര്‍ത്തിയ വീഡിയോ ആണ് വൈറലായത്.

രാജ്കുമാര്‍ റാവു, കുമുദ് മിശ്ര എന്നിവരും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ശരണ്‍ ശര്‍മയാണ്. ക്രിക്കറ്റ് താരവും ലോകക്കപ്പ് ജേതാവുമായ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്