പുകയില, മദ്യവില്‍പ്പന ശാലകള്‍ വീണ്ടും തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ബോളിവുഡ് താരം രവീണ ടണ്ടണും ഗാനരചയിതാവ് ജാവേദ് അക്തറും. കൊറോണ വൈറസ് ലോക്ക്ഡൗണ്‍ രണ്ടാഴ്ച നീട്ടി കൊണ്ട് വെള്ളിയാഴ്ച പ്രഖ്യാപിച്ച നിരവധി ഇളവുകളുടെ ഭാഗമായാണ് മദ്യവില്‍പ്പന ശാലകള്‍ അടക്കം തുറക്കാനുള്ള തീരുമാനം.
“”പാന്‍, ഗുട്ക കടകള്‍ക്ക് യായ്..നന്നായി, തുപ്പല്‍ വീണ്ടും ആരംഭിക്കട്ടെ…അതിയശകരം!!!”” എന്നാണ് എഎന്‍ഐയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് രവീണ ടണ്ടണ്‍ ട്വിറ്ററില്‍ കുറിച്ചത്.
Yaaay for paan/gutka shops! Excellent, the spitting starts again! Wonderful!! https://t.co/KRyOv7HcKT
— Raveena Tandon (@TandonRaveena) May 1, 2020
“”ലോക്ഡൗണിനിടെ മദ്യശാലകള്‍ തുറക്കുന്നത് വിനാശകരമായ ഫലങ്ങള്‍ മാത്രമേ നല്‍കുകയുള്ളു. ഇപ്പോള്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. മദ്യം കൂടി നല്‍കുമ്പോള്‍ ഈ ദിവസങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ അപകടകരമാകും”” എന്നാണ് ജാവേദ് അക്തറുടെ ട്വീറ്റ്.
Opening liquor shops during the lock down will only bring disastrous results . In any case according to all the surveys nowadays domestic Violence has increased to a large extent .liquor will make these days even more dangerous of for women and children .
— Javed Akhtar (@Javedakhtarjadu) May 2, 2020
Read more