നായികയോട് ഷൂ നക്കാന്‍ പറയുന്ന നായകന്‍.. ഈ സിനിമകള്‍ അപകടകരം; 'അനിമലി'നെ വിമര്‍ശിച്ച് ജാവേദ് അക്തര്‍

ഏറെ വിവാദമായ രണ്‍ബിര്‍ കപൂര്‍ ചിത്രം ‘അനിമലി’ന്റെ വിജയത്തെ വിമര്‍ശിച്ച് തിരക്കഥാകൃത്തും കവിയുമായ ജാവേദ് അക്തര്‍. ചിത്രത്തിന്റെ പേര് എടുത്ത് പറയാതെയാണ് ജാവേദ് അക്തറിന്റെ വിമര്‍ശനം. ചിത്രത്തില്‍ ഏറെ ചര്‍ച്ചയായ സ്ത്രീവിരുദ്ധ ഭാഗങ്ങളെ കുറിച്ചാണ് ജാവേദ് അക്തര്‍ സംസാരിച്ചത്.

”പുരുഷ കഥാപാത്രം സ്ത്രീ കഥാപാത്രത്തോട് ഷൂ നക്കാന്‍ പറയുകയും, സ്ത്രീയെ തല്ലുകയും ഒക്കെ ചെയ്യുന്ന ഒരു സിനിമ സൂപ്പര്‍ ഹിറ്റ് ആയാല്‍ അത് അപകടകരമാണ്” എന്നാണ് ജാവേദ് അക്തര്‍ അജന്ത എല്ലോറ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കവെ പറഞ്ഞത്.

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമല്‍ ചിത്രത്തില്‍ രണ്‍ബിര്‍ കപൂറിന്റെ കഥാപാത്രം തന്നോടുള്ള പ്രണയം തെളിയിക്കാനായി തൃപ്തി ദിമ്രി അവതരിപ്പിച്ച കഥാപാത്രത്തിനോട് തന്റെ ഷൂ നക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ‘കബീര്‍ സിംഗ്’ എന്ന ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ കഥാപാത്രം കിയാര അദ്വാനിയുടെ കഥാപാത്രത്തെ തല്ലുന്ന രംഗങ്ങളുമുണ്ട്.

ഏത് സിനിമ വിജയപ്പിക്കണമെന്ന തീരുമാനം എടുക്കുന്നത് പ്രേക്ഷകരാണെന്നും ജാവേദ് അക്തര്‍ പറയുന്നുണ്ട്. ”സിനിമകള്‍ വിജയിപ്പിക്കുന്നതില്‍ സിനിമാക്കാരേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം ഇന്ന് പ്രേക്ഷകര്‍ക്കാണ്. ഏത് തരം സിനിമകള്‍ ഏറ്റെടുക്കണം എന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്.”

”എന്താണ് ഉണ്ടാക്കി വച്ചതെന്നും ഏതൊക്കെ നിരസിക്കണമെന്നും നിങ്ങള്‍ തീരുമാനിക്കുക. ഞങ്ങളുടെ സിനിമകളില്‍ കാണിക്കുന്ന മൂല്യവും ധാര്‍മ്മികതയും നിങ്ങളുടെ കൈകളിലാണ്” എന്നാണ് ജാവേദ് അക്തര്‍ പറയുന്നത്. അതേസമയം, കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അനിമല്‍ 897.58 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്