അന്ന് ആര്‍ത്തവ ദിവസങ്ങളില്‍ പാഡ് മാറ്റിയത് കുറ്റിക്കാടുകളുടെ മറവില്‍, ഔട്ട്‌ഡോര്‍ ഷൂട്ടിംഗ് അങ്ങേയറ്റം വിഷമകരം: ജയ ബച്ചന്‍

താന്‍ സിനിമകളില്‍ അഭിനയിച്ചിരുന്ന കാലത്തെ കഷ്ടപ്പാടുകളെ കുറിച്ച് പറഞ്ഞ് ജയ ബച്ചന്‍. പതിനഞ്ചാം വയസു മുതല്‍ ബോളിവുഡില്‍ സജീവമായിരുന്നു ജയ. അന്ന് ഒരു സ്ത്രീ എന്ന നിലയില്‍ ഔട്ട്‌ഡോര്‍ ഷൂട്ടിംഗുകള്‍ക്കിടെ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് ജയ ബച്ചന്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

ലൊക്കേഷനുകളില്‍ കാരവാന്‍ പോയിട്ട് കൃത്യമായി ശുചിമുറികള്‍ പോലും ഇല്ലാതിരുന്ന അക്കാലത്ത് ആര്‍ത്തവ ദിവസങ്ങളില്‍ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളെ ക്കുറിച്ചാണ് ചെറുമകളയ നവ്യ നവേലി നന്ദയുടെ പോഡ്കാസ്റ്റില്‍ താരം പറഞ്ഞത്.

ഔട്ട്‌ഡോര്‍ ഷൂട്ടിംഗ് നടക്കുന്നത് ആര്‍ത്തവ ദിനങ്ങളിലാണെങ്കില്‍ പലപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധ ചെന്നെത്താത്ത കുറ്റിക്കാടുകള്‍ കണ്ടുപിടിച്ച് അതിന്റെ മറവില്‍ സാനിറ്ററി പാഡുകള്‍ മാറ്റേണ്ടി വന്നിട്ടുണ്ട്. അങ്ങേയറ്റം ലജ്ജാകരവും വിഷമകരവുമായ കാര്യമായിരുന്നു അത്.

പാഡ് മാറ്റുന്ന ബുദ്ധിമുട്ട് ഓര്‍ത്ത് ഒന്നിന് പകരം മൂന്നും നാലും സാനിറ്ററി പാഡുകളാണ് ഒരേസമയം ഉപയോഗിച്ചിരുന്നത്. ശരിയായി ഒന്ന് ഇരിക്കാന്‍ പോലും സാധിക്കാതെ ബുദ്ധിമുട്ടുന്നതിനിടയിലും അതെല്ലാം സഹിച്ച് ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്.

പാഡുകള്‍ മാറ്റുന്നതിന് മാത്രമല്ല നീക്കം ചെയ്തവ നിക്ഷേപിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പോലും അക്കാലത്ത് ഉണ്ടായിരുന്നില്ല. ഉപയോഗിച്ച പാഡുകള്‍ നിക്ഷേപിക്കാന്‍ പ്ലാസ്റ്റിക് ബാഗുകള്‍ കയ്യില്‍ കരുതിയിരുന്നു.

ഈ ബാഗുകള്‍ ബാസ്‌കറ്റിനുള്ളിലാക്കി വീട്ടിലെത്തിച്ച ശേഷമാണ് കൃത്യമായി നിര്‍മാര്‍ജനം ചെയ്തിരുന്നത് എന്നാണ് ജയ പറയുന്നത്. അതേസമയം, ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് ജോലിയില്‍ നിന്നും ലീവ് കൊടുക്കണമെന്നും ജയ പറയുന്നുണ്ട്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍