കഴിഞ്ഞ കുറച്ചു സിനിമകള്‍ പൊട്ടിയത് കൊണ്ടാണ് ഇത്ര വിനയം: വൈറലായി ഷാരൂഖിന്റെ കൗണ്ടര്‍

ആമസോണ്‍ പ്രൈം നടത്തിയ പരിപാടിക്കിടെ ഷാരൂഖ് ഖാന്‍ പറഞ്ഞ തമാശയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വേദിയില്‍ ഷാരൂഖ് ഖാനൊപ്പം സോയ അക്തറും ആമസോണ്‍ മേധാവി ജെഫ് ബേസോസുമുണ്ടായിരുന്നു. ഇവരെ താന്‍ സ്റ്റേജിന് പിന്നില്‍ വച്ച് കണ്ടുമുട്ടിയിരുന്നുവെന്നും ഇവര്‍ വളരെ അധികം വിനയമുള്ളവരാണെന്നും ബെസോസ് പറഞ്ഞു. ഇതിന് ഷാരൂഖ് നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

എന്റെ അവസാനമിറങ്ങിയ ചിത്രങ്ങള്‍ ചിലത് പരാജയമായത് കൊണ്ടാണ് ഇത്ര വിനയം എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. കുടിക്കാനായി വെള്ളമെടുത്ത ബെസോസ് ഇതോടെ ചിരിയടക്കാനും വെള്ളം ഇറക്കാനാകാതെയും വലഞ്ഞു. ഇതിന്റെ വിഡിയോ ജെഫ് ബേസോസ് ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. നിറഞ്ഞ കൈയടികളോടെയും ചിരിയോടെയുമാണ് സദസ് ഷാരൂഖിന്റെ കൗണ്ടറിനെ സ്വീകരിച്ചത്.

ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാന്‍ ചിത്രമായിരുന്നു സീറോ. എന്നാല്‍ വേണ്ടത്ര സ്വീകാര്യത കിട്ടാതെ ചിത്രം ബോക്സ് ഓഫീസില്‍ വന്‍പരാജയമായിരുന്നു. സീറോയുടെ പരാജയം തന്നെ ഏറെ ഉലച്ചെന്നും അതിനാല്‍ ഉടനൊന്നും സിനിമ ചെയ്യാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും നേരത്തെ ഷാരൂഖ് തുറന്നു പറഞ്ഞിരുന്നു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ