'ഞാന്‍ അഭിനയിച്ചില്ലെങ്കില്‍ ബോളിവുഡ് സ്തംഭിക്കുമെന്ന് വിചാരിച്ചു, കരിഷ്മ കപൂര്‍ സ്റ്റാര്‍ ആകാനുള്ള കാരണവും ഞാനാണ്'

സ്വയം മന്ദബുദ്ധിയെന്ന് വിശേഷിപ്പിച്ച് ബോളിവുഡ് താരം ജൂഹി ചൗള. കരിയറിന്റെ ഏറ്റവും നല്ല കാലത്ത് വാശി കൊണ്ട് പല ചിത്രങ്ങളിലും അഭിനയിക്കാന്‍ വിസമ്മതിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. കരിഷ്മ കപൂറിന് സ്റ്റാര്‍ഡം കിട്ടാനുള്ള കാരണവും താനാണെന്നും ജൂഹി പറഞ്ഞു.

“”ഞാന്‍ മന്ദബുദ്ധിയായി പോയി. ഞാന്‍ അഭിനയിച്ചില്ലെങ്കില്‍ ബോളിവുഡ് സ്തംഭിക്കുമെന്ന് വിചാരിച്ചു. നല്ല സിനിമകള്‍ ലഭിച്ചിട്ടും എന്റെ ഈഗോ അത് ചെയ്യാന്‍ അനുവദിച്ചില്ല. കംഫര്‍ട്ടബിളായവര്‍ക്കൊപ്പം മാത്രം വര്‍ക്ക് ചെയ്യാന്‍ തുടങ്ങി. ദില്‍ തോ പാഗല്‍ ഹെ, രാജാ ഹിന്ദുസ്ഥാനി എന്നീ ചിത്രങ്ങള്‍ ഞാന്‍ ഉപേക്ഷിച്ചതിനാല്‍ പലര്‍ക്കും സ്റ്റാര്‍ഡം ലഭിച്ചു”” എന്ന് ജൂഹി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

“ദില്‍ തോ പാഗല്‍ ഹെ” എന്ന ചിത്രത്തിലെ അഭിനയത്തിന് കരിഷ്മ കപൂറിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. “രാജാ ഹിന്ദുസ്ഥാനി” കരിഷ്മയുടെ കരിയറിലെ മൈല്‍ സ്റ്റോണ്‍ ആയി. “”അതെ ഞാനാണ് കരിഷ്മയുടെ സ്റ്റാര്‍ഡത്തിന് ഉത്തരവാദി”” എന്നും ജൂഹി പറഞ്ഞു.

Latest Stories

മണിക്കൂറുകളോളം വൈകിയെത്തി നേഹ കക്കര്‍; പിന്നാലെ പൊട്ടിക്കരച്ചില്‍, അഭിനയം വേണ്ടെന്ന് കാണികള്‍

ചെങ്കടലില്‍ സമാധാനം; കപ്പലുകളെ ആക്രമിക്കുന്നത് ഹൂതികള്‍ അവസാനിപ്പിച്ചു; ഒളിത്താവളങ്ങള്‍ തേടി ഭീകരര്‍; പത്താം ദിനവും ബോംബിട്ട് അമേരിക്ക; നയം വ്യക്തമാക്കി ട്രംപ്

IPL 2025: എന്റെ പൊന്നു മക്കളെ ആ ഒരു കാര്യം മാത്രം എന്നോട് നിങ്ങൾ ചോദിക്കരുത്, ടീമിന് തന്നെ അതിനെ കുറിച്ച് ധാരണയില്ല: ബ്രാഡ് ഹാഡിൻ

ഹൂതികൾക്കെതിരെ അമേരിക്ക നടത്തിയ ആക്രമണത്തെ കുറിച്ച് ചർച്ച; സോഷ്യല്‍ മീഡിയ ഗ്രൂപ്പിൽ മാധ്യമപ്രവർത്തകനും

IPL 2025: കോഹ്‍ലി അന്ന് എന്നോട് പറഞ്ഞ കാര്യം ഞാൻ ഒരിക്കലും പുറത്ത് പറയില്ല, അതിന് കാരണം...; വമ്പൻ വെളിപ്പെടുത്തലുമായി എംഎസ് ധോണി

വാളയാർ കേസ്; മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ കോടതി

ഇസ്രായേല്‍ സൈന്യം ആക്രമിച്ച് തട്ടിക്കൊണ്ടുപോയി; ഓസ്‌കര്‍ ജേതാവായ സംവിധായകനെ കാണാനില്ല

'ജുഡീഷ്യറിയും നിയമനിർമാണ സഭകളും കളങ്കരഹിതമായിരിക്കണം'; ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച്‍ ഉപരാഷ്ട്രപതി

IPL 2025: അവന്മാർ ജയിച്ചത് ആ ഒരു കാരണം കൊണ്ടാണ്, ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു പൂരം: റിഷഭ് പന്ത്

എന്തിനാണ് ഇങ്ങനെ പുച്ഛിക്കുന്നത്? വിനീത് ശ്രീനിവാസനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല, തിയേറ്ററില്‍ നിന്നും ഇറങ്ങിപ്പോന്നു: അഭിഷേക് ജയ്ദീപ്