'ആറ് വയസുള്ളപ്പോള്‍ എന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു, എന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകന്‍'; ഇമ്രാനെ കുറിച്ച് ജൂഹി ചൗള

ആറാം വയസില്‍ തന്നോട് വിവാഹാഭ്യര്‍ത്ഥ നടത്തിയ താരമാണ് ഇമ്രാന്‍ ഖാന്‍ എന്ന് ജൂഹി ചൗള. ഇമ്രാന്റെ പിറന്നാള്‍ ദിനത്തില്‍ ജൂഹി ചൗള പങ്കുവച്ച പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്തെ ഇമ്രാന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് ജൂഹി ചൗളയുടെ കുറിപ്പ്.

‘ഇമ്രാന്‍ 6 വയസ്സുള്ളപ്പോള്‍ എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രണയിതാവിന് ജന്മദിനാശംസകള്‍. നിനക്കായി 100 മരങ്ങള്‍ നടുന്നു” എന്നാണ് ജൂഹി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. താരത്തിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഖയാമത്ത് സേ ഖയാമത്ത് തക്, ജോ ജീതാ വോഹി സിക്കന്ദര്‍ എന്നീ ചിത്രങ്ങളില്‍ ആമിര്‍ ഖാന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ഇമ്രാന്‍ ഖാന്‍ ആയിരുന്നു. ഖയാമത്ത് സേ ഖയാമത്ത് തക് എന്ന ചിത്രത്തില്‍ ജൂഹിയും അഭിനയിച്ചിരുന്നു. ആമിര്‍ ഖാന്റെ സഹോദരി നുഷാത്ത് ഖാന്റെ മകന്‍ കൂടിയാണ് ഇമ്രാന്‍.

ജാനേ തു യാ ജാനേ നാ എന്ന ചിത്രത്തിലൂടെയാണ് ഇമ്രാന്‍ നായകനായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 2015ല്‍ പുറത്തിറങ്ങിയ കട്ടി ബട്ടി എന്ന ചിത്രത്തിലാണ് ഇമ്രാന്‍ ഖാന്‍ അവസാനമായി അഭിനയിച്ചത്. ‘മിഷന്‍ മാര്‍സ്: കീപ്പ് വോക്കിംഗ് ഇന്ത്യ’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നു.

എന്നാല്‍ ഏകദേശം എട്ട് വര്‍ഷത്തോളം അദ്ദേഹം അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഐ ഹേറ്റ് ലവ് സ്റ്റോറീസ്, ബ്രേക്ക് കെ ബാദ്, ഡല്‍ഹി ബെല്ലി, മേരെ ബ്രദര്‍ കി ദുല്‍ഹന്‍, ഏക് മെയ്ന്‍ ഔര്‍ ഏക് തു, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ ദോബാര എന്നിവയാണ് ഇമ്രാന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന