'രണ്ടു കാലുള്ള ആ കുരങ്ങുകളെവിടെ എന്ന് അന്വേഷിച്ചിറങ്ങിയ മയിലുകള്‍'; മുംബൈ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ എത്തിയ മയിലുകള്‍, ഫോട്ടോയുമായി ജൂഹി ചൗള

കോവിഡ് 19 ഭീഷണിയെ തുടര്‍ന്ന് ലോകം മുഴുവന്‍ ലോക്ഡൗണിലാണ്. കടകളും റോഡുകളും അടഞ്ഞു ജനങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കാന്‍ തുടങ്ങിയതോടെ പ്രകൃതിഭംഗി മടങ്ങി വരുന്ന കാഴ്ചയാണ് കാണുന്നത്. നേരത്തെ ഹരിദ്വാറില്‍ മാനുകള്‍ കൂട്ടത്തോടെ എത്തിയിരുന്നു. പിന്നാലെ മയിലുകളും എത്തിയിരിക്കുകയാണ്.

മുംബൈ റസിഡന്‍സ് ഏരിയയില്‍ മയിലുകള്‍ എത്തിയ കാഴ്ചയാണ് ബോളിവുഡ് താരം ജൂഹി ചൗള പങ്കു വെച്ചിരിക്കുന്നത്. ബാബുല്‍നാഥിലെ ഖാരെഘട്ട് കോളനിയിലാണ് ആണ്‍മയിലുകളും പെണ്‍മയിലുകളും കൂട്ടത്തോടെ എത്തിയത്. രസകരമായ കമന്റുകളാണ് ജൂഹി പങ്കുവെച്ച പോസ്റ്റിന് ലഭിക്കുന്നത്.

“”മനുഷ്യര്‍ എവിടെയെന്ന് അന്വേഷിക്കാന്‍ വന്നതാകും”” എന്നാണ് ഒരു കമന്റ്. “”രണ്ടു കാലുള്ള ആ കുരങ്ങുകളെവിടെ എന്ന് അന്വേഷിച്ചിറങ്ങിയ മയിലുകള്‍”” എന്നാണ് മറ്റൊരു കമന്റ്. നേരത്തെ വെനീസിലെ തടാകം തെളിഞ്ഞതും അരയന്നങ്ങള്‍ തിരിച്ചെത്തിയതും വൈറലായിരുന്നു.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം