19 വയസുള്ള കുട്ടിയാണവള്‍, എന്ത് ചെയ്യണമെന്ന് തീരുമാനിക്കുള്ള അവകാശം അവള്‍ക്കുണ്ട്; മകളെ വിമര്‍ശിക്കുന്നവരോട് കജോള്‍

ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കാറുള്ള താരപുത്രിമാരില്‍ ഒരാളാണ് കജോളിന്റെയും അജയ് ദേവ്ഗണിന്റെയും മകള്‍ നൈസ ദേവ്ഗണ്‍. നൈസയുടെ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ടെങ്കിലും വിമര്‍ശനങ്ങളും താരത്തെ പിന്തുടരാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ നൈസയ്ക്ക് ലഭിക്കുന്ന സ്റ്റാര്‍ഡത്തെ കുറിച്ചും വിമര്‍ശനങ്ങളും കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് കജോള്‍ ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ എന്ത് ചര്‍ച്ചകള്‍ നടന്നാലും മാന്യത കാത്തു സൂക്ഷിക്കുന്ന ആളാണ് തന്റെ മകള്‍ എന്നാണ് കജോള്‍ പ്രതികരിക്കുന്നത്.

മകളെ കുറിച്ച് പറയുമ്പോള്‍ തനിക്ക് വളരെ അഭിമാനമുണ്ട്. എവിടെയായാലും അവളുടെതായ മാന്യത കാത്തു സൂക്ഷിക്കുന്ന ആളാണ്. അടിച്ചു പൊളിച്ച് നടക്കുന്ന 19 വയസുള്ള കുട്ടിയാണവള്‍. എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കുണ്ട്.

ആ തീരുമാനത്തെ ഞാന്‍ പിന്തുണയ്ക്കുകയും ചെയ്യും എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കജോള്‍ പറയുന്നത്. അതേസമയം, ഇത്രയും വലിയ സ്റ്റാറായതില്‍ എന്തു തോന്നുന്നു എന്ന ചോദ്യത്തിന് പോപ്പുലാറ്റിയും ട്രെന്‍ഡുകളും തന്നെ ബാധിക്കാറില്ല എന്നാണ് കാജോളിന്റെ മറുപടി.

രേവതിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘സലാം വെങ്കി’യാണ് കജോളിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഹോട്ട് സ്റ്റാര്‍ സീരീസായ ‘ദി ഗുഡ് വൈഫ്’ ആണ് കജോളിന്റെതായി ഇനി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ‘ലസ്റ്റ് സ്റ്റോറീസ് 2’വിലും കജോള്‍ എത്തും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം