ആരാധകരെ അത്ഭുതപ്പെടുത്തിയാണ് താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വാര്‍ത്ത ബോളിവുഡ് സുന്ദരി കല്‍ക്കി കൊച്ചലിന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഗര്‍ഭിണിയായ താരത്തിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ വിവാഹത്തിന് മുമ്പേ ഗര്‍ഭിണി ആയതില്‍ താരത്തിനെ വിമര്‍ശിച്ചും കുറച്ചുപേര്‍ എത്തിയിരുന്നു.
അവിവിവാഹിതയായ അമ്മ എന്നത് നല്ല കാര്യമല്ലെന്ന ട്രോളുകളും കല്‍ക്കിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് കല്‍ക്കി. താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഏവരെയും അറിയിക്കാന്‍ ആദ്യം ഭയപ്പെട്ടിരുന്നതായി താരം പറയുന്നു.
എന്നാല്‍ വരാനിരിക്കുന്ന വിമര്‍ശനങ്ങളെ കുറിച്ചും തനിക്ക് ധാരണയുണ്ടായിരുന്നതായും കല്‍ക്കി പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തോളം അഭിനയരംഗത്ത് ഉണ്ടായിരുന്നപ്പോഴും വിമര്‍ശനങ്ങളുണ്ടായിരുന്നു, അതിനാല്‍ അതുമായി പൊരുത്തപ്പെടാന്‍ ശീലിച്ചതായി താരം പറഞ്ഞു.
സെപ്റ്റംബര്‍ അവസാനത്തോടെയാണ് താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത കല്‍ക്കി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഗൈ ഹേര്‍ഷ്ബര്‍ഗ് ആണ് കല്‍ക്കിയുടെ കാമുകന്‍. ഡിസംബറില്‍ കല്‍ക്കി അമ്മയാകും.