താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ എന്ത് ആവശ്യമുണ്ടങ്കിലും വിളിക്കണമെന്ന് മുന്‍ ഭര്‍ത്താവ് അനുരാഗ് കശ്യപ് പറഞ്ഞതായി നടി കല്‍ക്കി കൊച്ചലിന്‍. ഒരു അഭിമുഖത്തിനിടെയാണ് കല്‍ക്കിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഞായറാഴ്ചയാണ് താന്‍ 5 മാസം ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത കല്‍ക്കി പങ്കുവച്ചത്.
“”അനുരാഗ് പാരന്റ് ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുകയും എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാനും പറഞ്ഞു. അനുരാഗിന്റെ മകള്‍ ആലിയ വളരുന്നതും എന്റെ സഹോദരന്‍ ഒറിയലിന്റെ വളര്‍ച്ചയും കണ്ടത് കൊണ്ട് ജീവിതത്തിലെ ഈ റോളിനെ കുറിച്ച് എനിക്ക് ധാരണയുണ്ട്”” എന്ന് കല്‍ക്കി വ്യക്തമാക്കി.
താനും കാമുകന്‍ ഗൈ ഹേര്‍ഷ്‌ബേര്‍ഗും കൂടി കുഞ്ഞിനയി പേരുകള്‍ കണ്ടെത്തി വച്ചിട്ടുണ്ടെന്നും കല്‍ക്കി പറഞ്ഞു. വാട്ടര്‍ ബേര്‍ത്ത് ആണ് താന്‍ സ്വീകരിക്കുന്നതെന്നും കല്‍ക്കി വ്യക്തമാക്കി. രണ്ട് തവണ ടെസ്റ്റ് ചെയ്തതിന് ശേഷമാണ് ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ചതെന്നും താരം പറഞ്ഞു.