ഭാവിയില്‍ നടക്കുന്ന കാര്യങ്ങള്‍ തനിക്ക് പ്രചരിക്കാന്‍ സാധിക്കുമെന്ന് കങ്കണ റണാവത്. ട്വിറ്റര്‍ തലപ്പത്തുള്ളവരുടെ വിധി താന്‍ നേരത്തെ പ്രവചിച്ചിരുന്നു, എന്നാണ് ട്വിറ്റര്‍ തലപ്പത്തു നിന്നും സിഇഒ പരാഗ് അഗര്‍വാളിനെയും നിയമകാര്യ മേധാവി വിജയ ഗഡ്ഡെയെയും പുറത്താക്കയതില്‍ പ്രതികരിച്ച് കങ്കണ പറയുന്നത്.
”ഭാവിയില്‍ നടക്കാനിരിക്കുന്ന കാര്യങ്ങള്‍ എനിക്ക് പ്രവചിക്കാന്‍ സാധിക്കും. മുന്‍കൂട്ടി കാണാന്‍ കഴിയുന്നതിനുള്ള കഴിവിനെ ചിലര്‍ എക്സ് റേ എന്നു വിളിക്കുന്നു. ചിലര്‍ എന്റെ ശാപമെന്നും മന്ത്രവാദമെന്നും വിളിക്കുന്നു. നിങ്ങള്‍ക്ക് എത്ര കാലത്തേക്ക് ഒരു സ്ത്രീയുടെ പ്രതിഭ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയും?”
”ഭാവി പ്രവചിക്കുക എന്നത് എളുപ്പമല്ല. സവിശേഷമായ തിരിച്ചറിവും മനുഷ്യവാസനകളെ മനസിലാക്കാനുള്ള കഴിവും നിരീക്ഷണ പാടവവും ആവശ്യമാണ്. എല്ലാത്തിനും പുറമേ, സ്വന്തം താല്‍പര്യങ്ങളും ഇഷ്ടങ്ങളും മാറ്റി വയ്ക്കാനും സാധിക്കണം. പ്രവചിക്കപ്പെടുന്ന സംഭവത്തെ വ്യക്തതയോടെ പഠിക്കാനാണിത്” എന്നാണ് കങ്കണ പറയുന്നത്.
അതേസമയം, തന്റെ ട്വിറ്റര്‍ അക്കൗണ്ട് തിരികെ തരണമെന്ന ആവശ്യവുമായി കങ്കണ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മെയിലാണ് വിദ്വേഷ പ്രചാരണം നടത്തിയതിനെ തുടര്‍ന്ന് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട സസ്‌പെന്‍സ് ചെയ്തത്.
തന്റെ ആരാധകന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് തനിക് ട്വിറ്റര്‍ അക്കൗണ്ട് തിരികെ നല്‍കണമെന്ന് നടി ആവശ്യപ്പെട്ടത്. കങ്കണയുടെ ബ്ലോക്ക് ചെയ്ത അക്കൗണ്ടിന്റെയും സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് ‘ആവിഷ്‌കാര-അഭിപ്രായ സ്വതാന്ത്ര്യം പുനസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ആരാധകന്‍ കുറിച്ചത്.
ഞാന്‍ മെന്റല്‍ ഡിപ്പാര്‍ട്ട്മെന്റിലാണ് ജോലി ചെയ്യുന്നത്.. നിങ്ങള്‍ കരുതുന്നത് പോലെ ഒന്നും കിട്ടിയെന്ന് വരില്ല: എലിസബത്ത്ഇലോണ്‍ മസ്‌കിനെ ടാഗ് ചെയ്തു കൊണ്ടാണ് പോസ്റ്റ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് കങ്കണ പങ്കുവച്ചത്. ”അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം” എന്ന സ്റ്റിക്കര്‍ കമന്റും കങ്കണ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ട്വിറ്ററിലെ സുഹൃത്തുക്കളെ മിസ് ചെയ്യുന്നുവെന്നും കങ്കണ പറഞ്ഞു.
ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട ഇലോണ്‍ മസ്‌കിന്റെ വാര്‍ത്ത പങ്കുവെച്ച് അതിന് കൈയ്യടിക്കുന്ന ഇമോജിയോടെയുള്ള പോസ്റ്റും ഇന്‍സ്റ്റഗ്രാമില്‍ കങ്കണ പങ്കുവെച്ചിട്ടുണ്ട്. തുടര്‍ച്ചയായി നിയമ ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു കങ്കണയുടെ അക്കൗണ്ട് ബാന്‍ ചെയ്തത്.