ബോളിവുഡ് താരങ്ങള്‍ വനിതാ സഹപ്രവര്‍ത്തകരെ ഒരുപാട് ചൂഷണം ചെയ്യുന്നുണ്ടെന്ന് നടിയും എംപിയുമായ കങ്കണ റണാവത്ത്. ഡിന്നറിനായി നടന്‍മാര്‍ സ്ത്രീകളെ വീട്ടിലേക്ക് ക്ഷണിക്കും. വരണമെന്ന് ആവശ്യപ്പെട്ട് മെസേജ് അയക്കും. വീട്ടിലേക്ക് ചെല്ലുന്നവരെ ഉപദ്രവിക്കും എന്നാണ് കങ്കണ റണാവത്ത് പറയുന്നത്.
”ഈ വീരന്മാര്‍ എങ്ങനെയാണ് സ്ത്രീകളെ ആക്രമിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? അവര്‍ നടിമാരെ ഡിന്നറിന് ക്ഷണിക്കുന്നു. അവര്‍ക്ക് നിരന്തരം മെസേജുകള്‍ അയക്കുന്നു. വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുന്നു. കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകം നോക്കൂ. എനിക്ക് എതിരെ ഉണ്ടായ ബലാത്സംഗ ഭീഷണി നോക്കൂ.”
”നമ്മുടെ സമൂഹം സ്ത്രീകളെ ബഹുമാനിക്കുന്നില്ല. സിനിമാ വ്യവസായവും വ്യത്യസ്തമല്ല. കോളേജ് വിദ്യാര്‍ത്ഥികള്‍ പോലും സ്ത്രീകളെ കുറിച്ച് മോശം അഭിപ്രായങ്ങള്‍ പറയുന്നു. നായകന്മാരും വ്യത്യസ്തരല്ല. അവരും ഇതുപോലെയാണ്. ജോലിസ്ഥലത്ത് ഒരു സ്ത്രീയോട് അവര്‍ എങ്ങനെയാണ് പെരുമാറുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാം.”
”ഒരിക്കല്‍ പ്രമുഖ കൊറിയോഗ്രാഫറായ സരോജ് ഖാനോട് സിനിമാ മേഖലയിലെ ലൈംഗികാതിക്രമത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ‘ലൈംഗികമായി പീഡിപ്പിക്കും ഒപ്പം ഭക്ഷണവും നല്‍കും’ എന്നായിരുന്നു. സിനിമാ മേഖലയിലെ സ്ത്രീകളുടെ അവസ്ഥ ഇതാണ്” എന്നാണ് കങ്കണ പറയുന്നത്.