'അവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവന്റെ കാലുകള്‍ തല്ലിയൊടിച്ചേനെ'

വിമാനയാത്രക്കിടെ ബോളിവുഡ് നടി സൈറ വസീമിന് ഉണ്ടായ ദുരനുഭനത്തില്‍ പ്രതികരിച്ച് കങ്കണ റാവത്ത്. സൈറയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവന്റെ കാലുകള്‍ തല്ലിയൊടിച്ചേനെ എന്നാണ് കങ്കണ പ്രതികരിച്ചത്. മുംബൈയില്‍ ശോഭ ദേയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവേയാണ് കങ്കണ ഇക്കാര്യം പറഞ്ഞത്.

വിമാന യാത്രയ്ക്കിടെ സൈറയ്ക്കുണ്ടായ അനുഭവം എന്നെ അസ്വസ്ഥയാക്കുന്നുണ്ട്. സൈറയ്ക്കുണ്ടായ അനുഭവം എത്രത്തോളം മോശമാണെന്ന് എനിക്കറിയില്ല. സൈറയുടെ പിറകിലിരുന്നയാള്‍ സീറ്റിനടിയിലൂടെ കാല്‍ നീട്ടി അവളുടെ ശരീരത്തില്‍ സ്പര്‍ശിച്ചതായി പലരും സമ്മതിക്കുന്നുണ്ട്. ചിലര്‍ പറയുന്നത് അയാള്‍ കാലുകള്‍ നീട്ടിവച്ച് വിശ്രമിക്കുകയായിരുന്നെന്നാണ്. അയാള്‍ ചെയ്തത് വളരെ തെറ്റാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് ക്ഷമിക്കാനാവാത്ത തെറ്റാണ്. സൈറയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അയാളുടെ കാലുകള്‍ തല്ലിയൊടിച്ചേനെ കങ്കണ പറഞ്ഞു.

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയില്‍ വിമാനത്തിനുള്ളില്‍ വച്ചാണ് സൈറയോട് ഒരാള്‍ മോശമായി പെരുമാറിയത്. എയര്‍ വിസ്താര വിമാനത്തില്‍ വച്ച് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വിമാനത്തില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ നടി തന്നെയാണ് വെളിപ്പെടുത്തിയത്. വിമാനത്തില്‍ പാതിയുറക്കത്തിലിരിക്കെ സൈറിയുടെ പിറകിലും കഴുത്തിലും പിന്നിലെ സീറ്റിലിരുന്നയാള്‍ കാലുകൊണ്ട് ഉരസിയെന്നായിരുന്നു ആരോപണം.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു