ഇതു പോലുള്ള സിനിമകള്‍ വിജയിക്കണം, ബോളിവുഡിനെ തിരികെ കൊണ്ടുവരണം; 'പത്താന്‍' കണ്ട് കങ്കണ

സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പുകളെയും പൈറസിയെയും മറികടന്ന് വിജയക്കുതിപ്പ് തുടരുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം ‘പത്താന്‍’. ജനുവരി 25ന്, റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ചിത്രം 50 കോടി കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത് ഇപ്പോള്‍.

”പത്താന്‍ വളരെ നന്നായി പോകുന്നു. ഇതുപോലുള്ള സിനിമകള്‍ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഹിന്ദി സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരാനാണ് ഞങ്ങളാല്‍ കഴിയും വിധത്തില്‍ ശ്രമിക്കുന്നത്” എന്നാണ് കങ്കണ മാധ്യമങ്ങളോട് പ്രതികരിച്ചത്.

നടന്‍ അനുപം ഖേറും ചിത്രത്തെ പ്രശംസിച്ചു. പത്താന്‍ വലിയ ബജറ്റില്‍ നിര്‍മ്മിച്ച വലിയ ചിത്രമാണെന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം. സിദ്ധാര്‍ഥ് ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പത്താന്‍. ചിത്രത്തിന്റെ ആദ്യ ഗാനം റിലീസ് ചെയ്തതിന് പിന്നാലെയാണ് ബഹിഷ്‌കരണാഹ്വാനങ്ങളും വിവാദങ്ങളും ഉയര്‍ന്നത്.

ബേശരം രംഗ് എന്ന ഗാനരംഗത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ തുടന്നായിരുന്നു ബഹിഷ്‌കരണാഹ്വാനങ്ങള്‍ ഉയര്‍ന്നത്. പിന്നാലെ മുംബൈ പൊലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. 10 കട്ടുകളോടെയാണ് നിലവില്‍ ചിത്രം റിലീസിന് എത്തിയിരിക്കുന്നത്. അതില്‍ ഭൂരിഭാഗവും ഈ ഗാനരംഗത്തിലേതാണ്.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി