ഞാന്‍ അഭിനയിച്ചാല്‍ സിനിമ ഫ്‌ലോപ്പ് ആകും, പുരുഷ നായകന്മാര്‍ ഫെമിനിസ്റ്റായി മാറും..; 'അനിമല്‍' സംവിധായകനോട് കങ്കണ

ഈ വര്‍ഷം ബോളിവുഡില്‍ വിവാദമായ ചിത്രങ്ങളില്‍ ഒന്നാണ് ‘അനിമല്‍’. ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധതയായിരുന്നു വിമര്‍ശനങ്ങളില്‍ നിറഞ്ഞു നിന്നത്. സന്ദീപ് റെഡ്ഡി വംഗ ഒരുക്കിയ ചിത്രത്തെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു. അതില്‍ ഒരാളായിരുന്നു നടി കങ്കണ റണാവത്ത്. ഇതിനെതിരെ സംവിധായകന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

തന്റെ കഥയ്ക്ക് ആവശ്യമെങ്കില്‍ കങ്കണയെ തന്നെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കും എന്നായിരുന്നു സന്ദീപ് നടിയുടെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംസാരിച്ചത്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കങ്കണ ഇപ്പോള്‍. താന്‍ സന്ദീപിന്റെ സിനിമയില്‍ അഭിനയിച്ചാല്‍ അത് ഫ്‌ലോപ്പ് ആകും എന്നാണ് കങ്കണ പറയുന്നത്.

”നിരൂപണവും വിമര്‍ശനവും ഒരുപോലെയല്ല, എല്ലാത്തരം കലകളും അവലോകനം ചെയ്യുകയും ചര്‍ച്ച ചെയ്യുകയും വേണം, അത് ഒരു സാധാരണ കാര്യമാണ്. എന്റെ വിമര്‍ശനത്തോട് സന്ദീപ് ജി കാണിച്ച ബഹുമാനം, അദ്ദേഹം പൗരുഷമുള്ള സിനിമകള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ മനോഭാവവും അങ്ങനെയാണ് എന്ന് പറയാം, നന്ദി സര്‍.”

”എന്നാല്‍ ദയവായി എനിക്ക് നിങ്ങളുടെ ചിത്രത്തില്‍ വേഷം നല്‍കരുത്, അങ്ങനെ നല്‍കിയാല്‍ നിങ്ങളുടെ ആല്‍ഫ പുരുഷ നായകന്മാര്‍ ഫെമിനിസ്റ്റായി മാറും. തുടര്‍ന്ന് നിങ്ങളുടെ സിനിമകളും പരാജയപ്പെടും. നിങ്ങള്‍ ബ്ലോക്ക്ബസ്റ്ററുകള്‍ സൃഷ്ടിക്കണം. സിനിമാ വ്യവസായത്തിന് നിങ്ങളെ ആവശ്യമാണ്” എന്നാണ് കങ്കണ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, കങ്കണയുടെ പ്രതികരണത്തോട് തനിക്ക് ദേഷ്യം തോന്നുന്നില്ല എന്നായിരുന്നു സന്ദീപ് പറഞ്ഞത്. ”എനിക്ക് ഒരവസരം ലഭിക്കുകയും കങ്കണ അതിനോട് യോജിക്കുമെന്ന് എനിക്ക് തോന്നുകയും ചെയ്താല്‍ ഞാന്‍ പോയി കഥ പറയും.”

”ക്വീനിലെയും മറ്റ് പല സിനിമകളിലെയും അവരുടെ പ്രകടനം എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അനിമലിനെ കുറിച്ച് മോശമായ അഭിപ്രായം പറയുകയാണെങ്കില്‍, എനിക്ക് പ്രശ്നമില്ല. അവരുടെ പ്രകടനം കണ്ടിട്ട് എനിക്ക് ദേഷ്യം തോന്നുന്നുമില്ല” എന്നായിരുന്നു സന്ദീപ് നേരത്തെ കങ്കണയുടെ വിമര്‍ശനത്തിന് മറുപടി നല്‍കിയത്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി